പന്തളത്ത് ഇന്ന് അയ്യപ്പ സംഗമത്തിന്റെ ബദൽ സംഗമം അരങ്ങേറി. ശബരിമല കർമ സമിതിയായിരുന്നു സംഘാടകര്‍. ഭക്തജനസംഗമം തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ ഉദ്ഘാടനം ചെയ്തു. പിണറായി വിജയന് ബ്രാഹ്മണ ഫോബിയയെന്നും കമ്മ്യൂണിസ്റ്റുകാരെ ക്ഷേത്രങ്ങളില്‍ നിന്ന് തുരത്തണമെന്നും അണ്ണാമലൈ ആഹ്വാനം ചെയ്തു. അണ്ണാമലൈയും തേജസ്വി സൂര്യയും കുമ്മനം രാജശേഖരനും ചേർന്നാണ് സംഗമത്തിന് തിരി തെളിയിച്ചത്.