രാജ്യത്തെ സംബന്ധിച്ച് നാളെ വളരെ സുപ്രധാനമായ ഒരു ദിവസമാണ്. നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ സാമ്പത്തികപരിഷ്കരണത്തില്‍ നാഴികക്കല്ലാവുന്ന ജിഎസ്ടി പരിഷ്കാരങ്ങള്‍ നാളെമുതല്‍ നിലവില്‍ വരികയാണ്. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന തരത്തില്‍ വന്‍ നികുതി ഇളവുകളാണ് പ്രാബല്യത്തിലാവുന്നത്. അക്കാര്യം ജനങ്ങളെ ഒരിക്കല്‍കൂടി അറിയിക്കാനും നവരാത്രി ആശംസകള്‍ നേരാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്തത്. ജിഎസ്ടി 2.0 നാളെ പ്രാബല്യത്തിലാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമസ്ത മേഖലയ്ക്കും നേട്ടമാകുന്ന നിരക്ക് സമ്പാദ്യത്തിന്‍റെ ഉല്‍സവമെന്നും പ്രധാനമന്ത്രി. നവരാത്രി ആശംസനേര്‍ന്ന മോദി എല്ലാ വീടുകളിലും ഈ മധുരമെത്തുമെന്നും പറഞ്ഞു.