ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവിടാനുള്ള എ.കെ.ആന്‍റണിയുടെ ആവശ്യം അവഗണിക്കാന്‍ സർക്കാർ. നിയമസഭയിൽ വർഷങ്ങൾക്കു മുൻപേ സമർപ്പിക്കപ്പെടുകയും ഇതിനോടകം പൊതുസമൂഹത്തിലുമുള്ള രണ്ട് റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് സർക്കാരിനോട് ആവശ്യപ്പെടേണ്ട ഗതികേടിലാണ് എ.കെ.ആന്‍റണി എന്നാണ് സർക്കാർ നിലപാട്.
ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ എൽഡിഎഫിനെ ആന്‍റണി കടന്നാക്രമിച്ചിട്ടില്ലാത്തതിനാൽ ആന്റണിയെയും സിപിഎം തൽക്കാലം കടന്നാക്രമിച്ചേക്കില്ല. അതേസമയം, ആന്‍റണിയുടെ വാർത്താസമ്മേളനം സംസ്ഥാന കോൺഗ്രസിൽ ചർച്ചയാവുകയാണ്.
മുത്തങ്ങ, ശിവഗിരി പൊലീസ് നടപടികളിലെ വസ്തുതകൾ നിരത്താൻ ആന്‍റണിക്ക് വാർത്താ സമ്മേളനം നടത്തേണ്ടി വന്നത് നേതൃത്വത്തിന്‍റെ പരാജയമാണെന്ന് വിമർശനമുണ്ട്.