ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്കെടുത്തു കള്ളപ്പണം വെളുപ്പിക്കുന്നതിനു പിന്നില്‍ ഹവാല ലഹരിക്കടത്തു സംഘങ്ങള്‍ക്കു വരെ പങ്കെന്നു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലി മനോരമ ന്യൂസിനോട്. തട്ടിപ്പു സംഘങ്ങള്‍ക്കു ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുത്തു നല്‍കുന്നതിനായി വന്‍സംഘം പ്രവര്‍ത്തിക്കുന്നതായും കമ്മീഷണര്‍ എ.പി. ശൗക്കത്തലി വ്യക്തമാക്കി.
കമ്മീഷന്‍ വാങ്ങി സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ പണമിടപാട് നടത്തിക്കൊടുത്തതിനു കഴിഞ്ഞ ദിവസം എട്ടുപേര്‍ കോഴിക്കോട് അറസ്റ്റിലായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുവെന്നു കണ്ടെത്തിയത്.
ഹലാല പണമിടപാടു സംഘങ്ങള്‍,ലഹരി–സൈബര്‍ തട്ടിപ്പു സംഘങ്ങളാണു പിന്നിലെന്നു വ്യക്തമായി.ഇതോടെ കേന്ദ്ര ഏജന്‍സികള്‍ക്കു വിവരം കൈമാറി.
99 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി പരിശോധനകള്‍ തുടരുകയാണ്. സ്ത്രീകളും അക്കൗണ്ടുകള്‍ വാടയ്ക്കു നല്‍കി കമ്മീഷന്‍ പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ ,ലഹരി ഇടപാടുകള്‍ തുടങ്ങിയ വന്‍കുറ്റകൃത്യങ്ങളില്‍ ഭാഗമാകുന്നതിനാല്‍ തന്നെ കടുത്ത നിയമ നടപടികളാണ് അക്കൗണ്ട് വാടകയ്ക്ക് നല്‍കുന്നവര്‍ നേരിടുന്നത്.