kalamassery-sreeraj

TOPICS COVERED

  • കളമശേരി കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ യുവതിയും ശ്രീരാജിന്റെ ഇര

കളമശേരി കൂട്ടബലാത്സംഗക്കേസില്‍ യുവതിയെ ഏറ്റവും ക്രൂരമായ ഉപദ്രവിച്ച പ്രതിയായ സ്ത്രീയും സ്പാ ഉടമ ശ്രീരാജിന്റെ ഇരയെന്ന് റിപ്പോര്‍ട്ട്. ഈ യുവതി ഉള്‍പ്പെടെയുള്ള നിരവധി പെണ്‍കുട്ടികളെ ശ്രീരാജ് കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ജോലി വാഗ്ദാനം ചെയ്താണ് ശ്രീരാജും സംഘവും ഇവരെ പീഡനത്തിനിരയാക്കിയതെന്നും പിന്നീട് പല ആളുകള്‍ക്കായി എത്തിച്ചു നല്‍കിയിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

Also Read: മകളോട് രണ്ടാനച്ഛന് താല്‍പര്യം; അതേ രൂപമുണ്ടാക്കി നൈറ്റ്ഗൗണ്‍ ധരിപ്പിച്ച് സെക്സ്


ശ്രീരാജും സംഘവും ഇത്തരത്തിൽ കെണിയിൽപ്പെടുത്തിയ ഒട്ടേറെ പെൺകുട്ടികളിൽ നിന്ന് പൊലീസ് വിവരം ശേഖരിച്ചു. പലരും തങ്ങൾ അകപ്പെട്ടുപോയ അവസ്ഥ വിവരിച്ചു പൊട്ടിക്കരഞ്ഞെന്ന് പൊലീസ് പറയുന്നു. നിലവില്‍ 5 കേസുകളില്‍ പ്രതിയാണ് ശ്രീരാജ്. കളമശേരി കേസില്‍ യുവതിയെ അകപ്പെടുത്തിയതുപോലെ ജോലിക്കായി വിളിപ്പിക്കും, പിന്നാലെ രാസലഹരിയും മദ്യവും ഉള്‍പ്പെടെ നല്‍കി പീഡനത്തിനിരയാക്കും. കെണിയില്‍പ്പെട്ട യുവതികള്‍ പിന്നെ രക്ഷയില്ലാതെ കൂടെ നില്‍ക്കും, ഈ രീതിയിലാണ് പ്രതിയായ യുവതിയും ശ്രീരാജിന്റെ സംഘത്തില്‍വന്നതെന്നാണ് പൊലീസ് പറയുന്ന വിവരം. 

 

പൊലീസുകാരുമായും ഗുണ്ടകളുമായും ബന്ധമുള്ളയാളാണെന്നും ശ്രീരാജ് യുവതികളോട് പറഞ്ഞിരുന്നതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കി. മൂന്നു വർഷം മുമ്പ് രണ്ടു യുവതികൾ പരാതി നൽകിയതിനെ തുടർന്ന് ശ്രീരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ കൂടെ അറസ്റ്റിലായ നാലാം പ്രതി വി.എസ്.സഞ്ജയിനെയും ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവരുടെ പൊലീസ് കസ്റ്റഡി അവസാനിച്ച ശേഷം വീണ്ടും റിമാൻഡ് ചെയ്തിട്ടുണ്ട്. 

അതേസമയം ഈ കേസില്‍ തെളിവു നശിപ്പിക്കാനുള്ള ശ്രമങ്ങളും പ്രതികള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ക്രൂരബലാത്സംഗത്തിനിരയായ യുവതി ആദ്യമെത്തിയ സ്പായിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടില്ല. കൂടാതെ, ശ്രീരാജിന്റെ ബന്ധുക്കൾ എന്ന് അവകാശപ്പെട്ട് രണ്ടു സ്ത്രീകൾ ആശുപത്രിയിലെത്തിയിരുന്നതായി യുവതിയുടെ പങ്കാളി വെളിപ്പെടുത്തിയിരുന്നു.  ശ്രീരാജിന്റെയും സംഘത്തിന്റെയും കെണിയിൽ അകപ്പെട്ട കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവന്നാൽ അവർക്ക് സംരക്ഷണം നൽകുമെന്നും പൊലീസ് പറയുന്നു. 

ENGLISH SUMMARY:

The prime accused woman in the Kalamassery gang rape case was herself allegedly a victim of spa owner Sreeraj, who reportedly lured several young women with job offers and subjected them to sexual abuse. Police investigations indicate that Sreeraj and his associates allegedly exploited vulnerable women using alcohol and narcotic substances before trafficking them to other men