pathanamthitta-hotel

TOPICS COVERED

  • ബില്ല് ചോദിച്ചതിനു പിന്നാലെ ബഹളം, മര്‍ദനം, ഹോട്ടലുടമയ്‌ക്കെതിരെ കേസ്

പത്തനംതിട്ട റാന്നിയിൽ ബില്ല് ചോദിച്ചവരെ മർദിച്ച ഹോട്ടൽ ഉടമയ്ക്കെതിരെ കേസ്. മുൻ എംഎൽഎമാരായ രാജു എബ്രഹാം, പ്രമോദ് നാരായണൻ  എന്നിവരുടെ സ്റ്റാഫും മാധ്യമപ്രവര്‍ത്തകനുമായ അനൂപ്, ഡിവൈഎഫ്ഐ നേതാവ് വിനോയ് എന്നിവർക്കാണ് മർദനമേറ്റത്. റാന്നിയിലെ പഞ്ചാബി ഹോട്ടൽ ഉടമ രാജേഷും സംഘവുമാണ് മർദിച്ചത്.

Also Read: ബ്രേക്ക് കിട്ടിയില്ലെന്ന് ഡ്രൈവര്‍, ബ്രേക്കുണ്ടെന്ന് പൊലീസ്; കൂട്ടക്കരച്ചില്‍, വന്‍ദുരന്തം വഴിമാറ്റി

കഴിഞ്ഞ 27ന് രാത്രിയായിരുന്നു ആക്രമണം നടന്നത്. ബില്ല് ചോദിച്ചതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഹോട്ടൽ ഉടമയും ജീവനക്കാരും ചേർന്ന് ഇവരെ മർദിക്കുകയും ആയിരുന്നു. ഇന്നലെ രാത്രിയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. സീലുള്ള ബില്ല് ചോദിച്ച് ആക്രമിച്ചു എന്ന  ഹോട്ടലുടമയുടെ പരാതിയിലും കേസെടുത്തു. 

ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ മുങ്ങാൻ ശ്രമിച്ചു എന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പരാതിയുണ്ട്. എന്നാൽ ഹോട്ടൽ ഉടമയുടെ പരാതിയിൽ അങ്ങനെയൊരു പരാമർശമില്ല. ഹോട്ടൽ ജീവനക്കാർ മുൻപും പ്രശ്നങ്ങൾ ഉണ്ടാക്കിയവരാണ് എന്നാണ് ഉയരുന്ന ആരോപണം. 

Assault After Bill Dispute: Case Registered Against Ranni Hotel Owner and Others:

A hotel owner in Ranni, Pathanamthitta, has been booked for allegedly assaulting four people after a dispute over a bill at a Punjabi hotel. The alleged victims include staff members of former MLAs Raju Abraham and Pramod Narayanan, Deshabhimani reporter Anoop, and DYFI leader Vinoy. The incident reportedly occurred on the night of September 27, following a verbal altercation over the bill, and police registered a case on the night before the report