black-panther

കരിമ്പുലി കൂട്ടിൽ വീണെങ്കിലും പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് ആശ്വാസമായില്ല. ഇനിയും പുലികൾ ഉണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ വൈകീട്ടാണ് പത്തനംതിട്ട കുളത്തുമണ്ണിൽ കരിമ്പുലി കൂട്ടിൽ വീണത്. കേരളത്തിൽ ആദ്യമായാണ് കരിമ്പുലി പിടിയിലാകുന്നത്.

കലഞ്ഞൂരിനെ മാസങ്ങളായി വിറപ്പിച്ച കരിമ്പുലിയാണ്. ഒടുവിൽ കൂട്ടിൽ വീണതോടെ നാട്ടുകാർക്ക് ആശ്വാസമായി. ഒട്ടേറെ ആടുകളെയും നായ്ക്കളെയും പുലി പിടികൂടിയതാണ്. കരിമ്പുലിയെ ആദ്യം കാണുമ്പോൾ ഒപ്പം ഒരു പുള്ളിപ്പുലിയും ഉണ്ടായിരുന്നു. അത് ഇപ്പോഴും പുറത്ത് വിഹരിക്കുന്നുണ്ട്. അതോർക്കുമ്പോഴാണ് നാട്ടുകാർക്ക് ഭയം. പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷമാകും വനത്തിൽ തുറന്നു വിടുക.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ കൂടുവച്ച് പിടികൂടുന്ന നാലാമത്തെ പുലിയാണിത്. നേരത്തേ വീണത് പുള്ളിപ്പുലികളാണ്. കരിമ്പുലികളെ കാണാൻ കിട്ടുന്നത് തന്നെ അപൂർവമാണ്. അതിനിടെയാണ് ജനവാസകേന്ദ്രത്തിൽ നിന്നു തന്നെ കരിമ്പുലി പിടിയിലായത്. പുള്ളിപ്പുലിയുടെ ശരീരത്തില്‍ മെലാനിന്‍ പിഗ്മെന്‍റ് കൂടുമ്പോഴാണ് കറുത്ത പുലിയായി മാറുന്നത്.

ENGLISH SUMMARY:

Residents of Pathanamthitta are still in fear after a rare black panther was trapped because locals believe more big cats are roaming the area. The historic capture in Kalanjoor marks the first time a black panther has been caught in the state following months of terror.