sanju-saranya-2
  • യുവതികളുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ്
  • ശ്രീരാജിന്റെ രണ്ട് ഫോണുകൾ പൊലീസ് പിടിച്ചെടുത്തു
  • മറ്റ് സ്പാ ജീവനക്കാരുടെ പശ്ചാത്തലവും അന്വേഷിക്കും

കളമശേരി കൂട്ട ബലാൽസംഗകേസ് മുഖ്യപ്രതി കൂടുതൽ യുവതികളെ അഭിമുഖത്തിന് ക്ഷണിച്ചു. സ്പാ ജോലി വാഗ്ദാനം ചെയ്താണ് ശ്രീരാജ് വിളിച്ചത്. പൊലീസ് യുവതികളുടെ വിവരങ്ങൾ ശേഖരിച്ചു. ശ്രീരാജിന്റെ രണ്ട് ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. മറ്റ് സ്പാ ജീവനക്കാരുടെ പശ്ചാത്തലവും അന്വേഷിക്കും. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കത്ത് നൽകും.

കേസിലെ പ്രതികളായ ശരണ്യയേയും, സഞ്ജയിയേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. പിടിയിലായ പ്രതികളെ കൂടാതെ രണ്ട് പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് യുവതിയുടെ ഭർത്താവിന്റെ ആരോപണം. പതിനഞ്ചോളം യുവതികളുടെ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. Read Also: യുവതിയോട് ക്രൂരമായ ലൈംഗികാതിക്രമം നടത്തി ശരണ്യ; സഞ്ജു കാവല്‍ നിന്നു; ലക്ഷ്യം അനാശാസ്യത്തിന് പാകപ്പെടുത്തല്‍

കേസിലെ പ്രധാന പ്രതിയായ ശരണ്യ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴി നല്‍കിയിട്ടുണ്ട്. ശരണ്യ ലൈംഗികാതിക്രമം നടത്തുന്ന സമയത്ത് കാവല്‍ നിന്നത് ശരണ്യയുടെ സുഹൃത്ത് സഞ്ജുവാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. നാലുപ്രതികളില്‍ ശരണ്യയാണ് അതിക്രൂരമായി തന്നെ ഉപദ്രവിച്ചതെന്ന് യുവതി ആവര്‍ത്തിച്ചു പറയുന്നു.

അനാശാസ്യ പ്രവ‍ൃത്തികള്‍ക്കായി യുവതികളെ പാകപ്പെടുത്തലാണ് ഈ പ്രതികളുടെ സ്ഥിരം രീതിയെന്ന് പൊലീസ് പറയുന്നു. ആറുമാസം മുമ്പാണ് ശരണ്യ സ്പായില്‍ ജോലിക്കെത്തിയത്. നാലു പ്രതികളേയും യുവതി തിരിച്ചറിഞ്ഞു. 

ജോലി വാഗ്ദാനം പരസ്യം ചെയ്ത് വിദ്യാസമ്പന്നരെ അടക്കം വിളിച്ചു വരുത്തി പ്രതികൾക്ക് വേണ്ടുന്ന രീതിയിൽ മാറ്റിയെടുക്കും. കേസിൽ അറസ്റ്റിലായ ശ്രീരാജും, ജിത്ത് മാർട്ടിനും ശരണ്യയും കൃത്യമായ അസൂത്രണത്തിലാണ് ബലാത്സംഗം നടത്തിയത്. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ശ്രീരാജ് സ്പാ ആരംഭിക്കുന്നത്. മൂന്ന് സ്പാകള്‍ ഇതിനോടകം തന്നെ പൊലീസ് റെയ്ഡ് ചെയ്തുകഴിഞ്ഞു. ജോലി അന്വേഷിച്ചെത്തുന്ന സ്ത്രീകളെ തങ്ങള്‍ക്കു വേണ്ട തരത്തിലേക്ക് മാറ്റിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനു ശേഷം ആവശ്യക്കാരായ ആളുകള്‍ക്ക് സ്ത്രീകളെ എത്തിച്ചുനല്‍കും.  Read Also: ബസില്‍വച്ച് യുവതിയുടെ കൈ പിടിച്ചു, പിന്നാലെ ഇടുപ്പ്; കോണ്‍ഗ്രസ് എംഎല്‍എയുടെ വിഡിയോ പുറത്തുവിട്ട് ബിആര്‍എസ്

സ്പാ ജോലി വാഗ്ദാനം ചെയ്താണ് ശ്രീരാജ് യുവതികളെ അഭിമുഖത്തിന് വിളിച്ചത്

ആലപ്പുഴ സ്വദേശിയാണ് ശ്രീരാജ്. കൊച്ചി തൃക്കാക്കര സ്വദേശിയാണ് ജിത്ത് മാര്‍ട്ടിന്‍. ശരണ്യയേയും സഞ്ജുവിനേയും വയനാട്ടില്‍ നിന്നാണ് പിടികൂടിയിരിക്കുന്നത്.അഭിമുഖത്തിനു വിളിച്ച യുവതിയെ ജോലിക്കെടുത്തു എന്നുപറഞ്ഞ് വിട്ട ശേഷം ഒപ്പം ഭര്‍ത്താവില്ലെന്നുറപ്പിച്ചാണ് പ്രതികള്‍ രാത്രിയില്‍ വീണ്ടും വിളിച്ചുവരുത്തിയത്. സ്പായിലെ മറ്റു ജീവനക്കാരെ ഉള്‍പ്പെടെ പരിചയപ്പെടുത്തിത്തരാം എന്നുപറഞ്ഞായിരുന്നു വിളിച്ചത്. വന്നയുടന്‍ ആഹാരത്തിലും ഐസ്ക്രീമിലും മദ്യവും രാസലഹരിയും കലര്‍ത്തി നല്‍കിയാണ് പ്രതികള്‍ പീഡനത്തിനു ഇരയാക്കിയത്. 

ഒക്ടോബര്‍ 2ന് ലോഡ്ജിലേക്കെത്തിയ യുവതിക്ക് അടുത്ത ദിവസമാണ് രക്ഷപ്പെടാന്‍ സാധിച്ചത്. മണിക്കൂറുകളോളം ഈ നാലു പ്രതികളും പീ‍‍ഡിപ്പിച്ചതിനു പിന്നാലെ വീണ്ടും ആളുകള്‍ ലോഡ്ജിലേക്കെത്തി. ഇനി തന്നെ ഉപദ്രവിച്ചാല്‍ സ്വയം മരിക്കുമെന്ന് ബിയര്‍ കുപ്പി പൊട്ടിച്ച് ഭീഷണി മുഴക്കിയതോടെയാണ് പ്രതികള്‍ യുവതിയെ വിട്ടയച്ചത്.പ്രതികള്‍ക്ക് ലഹരി സംഘവുമായും ഗുണ്ടാഗ്രൂപ്പുകളുമായും ബന്ധമുണ്ടെന്ന സൂചനകളും പൊലീസിനു ലഭിക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

ENGLISH SUMMARY:

Police investigation into the Kalamassery gang rape case revealed that the prime accused, Sreeraj, had invited multiple women for interviews under the pretext of offering jobs at a spa. Officers have gathered details of around fifteen women and seized two mobile phones belonging to Sreeraj to deepen the probe