uk-carla-murder

Image: Lancashire Police

  • പ്രസ്റ്റണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രതി രണ്ടാനച്ഛന്‍

ഇംഗ്ലണ്ടിലെ പ്രസ്റ്റണിലെ യൂണിവേഴ്സിറ്റി ഓഫ് ലന്‍കാഷെയർ ക്യാംപസിലെ വിദ്യാർഥിനിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ രണ്ടാനച്ഛനായ നഥാന്‍ ഓവന്‍സ് (34) ഹോസ്റ്റലിലെത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പത്തൊന്‍പതുകാരിയായ കാർല ജോർജെസ്കുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

പ്രതിക്ക് മകളോട് ലൈംഗികതാല്‍പര്യം ഉണ്ടായിരുന്നുവെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ ആരോപിച്ചു. രണ്ടാംവര്‍ഷ ക്ലിനിക്കല്‍ സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു കാര്‍ല. തുടക്കംമുതല്‍ കാര്‍ലയോട് രണ്ടാനച്ഛന്‍ ലൈംഗികാഭിനിവേശം കാണിച്ചിരുന്നതായും പിന്തുടര്‍ന്നിരുന്നതായും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

കാര്‍ലയുടെ ശരീരത്തിന്റെ അതേ വലുപ്പത്തിലുള്ള പാവയുണ്ടാക്കി, അവളുടെ നൈറ്റ് ഗൗണ്‍ ധരിപ്പിച്ച് രാത്രിയില്‍ ലൈംഗികത ആസ്വദിച്ചിരുന്നതായും പ്രോസിക്യൂഷന്‍ പ്രസ്റ്റൺ ക്രൗൺ കോടതിയെ അറിയിച്ചു. കാര്‍ലയുടെ ഫോട്ടോയും വിഡിയോയും എടുത്ത് ലൈംഗികച്ചുവയുള്ളവയാക്കി മാറ്റിയിരുന്നതായും കണ്ടെത്തി.

എന്നാല്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ കാര്‍ല തീരുമാനിച്ചതോടെ രണ്ടാനച്ഛന്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഫെബ്രുവരി നാലിനാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. കാര്‍ലയുടെ അമ്മ ജനീനയോടൊപ്പം താമസിക്കുന്ന പ്രതി അന്ന് പുലര്‍ച്ചെ ക്യാംപസിലെ ഹോസ്റ്റലിലെത്തുന്നത് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ദൃശ്യങ്ങളിലുണ്ട്.

ഇയാള്‍ രാത്രിയാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. കാറില്‍ നിന്നിറങ്ങി പുതപ്പുകൊണ്ട് തലയും ശരീരവും മറച്ചാണ് ഹോസ്റ്റലിലേക്കെത്തുന്നതെന്നും വിഡിയോയില്‍ കാണാം. ഒന്നര മണിക്കൂറിനുശേഷം കുട കൊണ്ട് ശരീരം മറച്ച് കാർലയുടെ ഷൂസ് അണിഞ്ഞാണ് ഇയാൾ പുറത്തുപോയത്. കയ്യില്‍ രണ്ടു ബാഗുകളുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

നേരെ വീട്ടിലെത്തിയ നഥാന്‍ സാധാരണപോലെ പെരുമാറിയെന്ന് ഭാര്യ ജനീന കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ കാര്‍ലയെ പിന്നീട് ഫോണില്‍ വിളിച്ചു കിട്ടാതായതോടെയാണ് അമ്മയ്ക്ക് സംശയമുണ്ടായത്. പിന്നാലെ അമ്മ സര്‍വകലാശാല സുരക്ഷാവിഭാഗത്തെ ബന്ധപ്പെടുകയും ജീവനക്കാര്‍ കാര്‍ലയുടെ മുറിയിലെത്തി പരിശോധിക്കുകയും ചെയ്തപ്പോഴാണ് കാര്‍ലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പൊലീസ് വീട്ടിലെത്തി വിവരം അറിയിച്ചു. പിന്നാലെ ജനീനയ്ക്കൊപ്പം പ്രതിയും അലമുറയിട്ട് കരയാന്‍ തുടങ്ങി. തലേദിവസം കാർലയുടെ താമസസ്ഥലത്ത് പോയിരുന്ന കാര്യം പുറത്തുവരാതിരിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്.

കൊലപാതകത്തിന്റെ തെളിവുകൾ മറച്ചുവയ്ക്കാൻ നഥാന്‍ കാർലയുടെ ഫോണും ലാപ്ടോപ്പും ഉപേക്ഷിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ലഭിച്ച ഡിഎൻഎ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്്. കുറ്റങ്ങള്‍ നിഷേധിച്ച നഥാനെതിരെ വിചാരണ തുടരുകയാണ്.

Preston Student Carla Georgescu’s Murder: Stepfather Accused as CCTV Footage Emerges:

A 19-year-old University of Lancashire student, Carla Georgescu, was allegedly murdered by her 34-year-old stepfather, Nathan Owens, at her university accommodation in Preston, England, on February 4. Prosecutors allege that Owens had a sexual obsession with Carla, stalked her, and planned the killing after she decided to meet a boyfriend she had met online. CCTV footage presented in court reportedly shows Owens arriving at the student accommodation with his head and body covered and leaving about 90 minutes later carrying bags and concealing himself with an umbrella. Owens denies the charges, and his trial is continuing as prosecutors present evidence, including DNA findings and allegations that he attempted to conceal evidence by discarding Carla’s phone and laptop