അര്‍ജുന്‍ ആയങ്കിയെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചവരുടെ പട്ടിക പൊലീസ് തയാറാക്കിയെന്ന് എ.ഡി.ജി.പി പി.വിജയന്‍. അവരുടെ വീട്ടില്‍ പൊലീസ് ഉടനെത്തും. ക്രിമിനലുകള്‍ സൂപ്പര്‍ സ്റ്റാറുകളല്ല. അതിനാല്‍ അവരെ പിന്തുണയ്ക്കുന്നതും ക്രിമിനല്‍ ആക്ടിവിറ്റിയായാണ് പൊലീസ് കാണുന്നതെന്നും അദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. വെടിവെച്ച് പിടിക്കാന്‍ മാത്രമുള്ള ഗൗരവമൊന്നും ആയങ്കിക്കില്ലെന്നും ആയങ്കി എത്ര ദൂരം ഓടുമെന്ന് നോക്കുകയാണ് പൊലീസ് ചെയ്തതെന്നും പി.വിജയന്‍ തുറന്നുപറഞ്ഞു. Also Read: മെസി വരുമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു; ഉന്നതതല അന്വേഷണം വരും
അര്‍ജുന്‍ ആയങ്കിക്ക് പിന്നാലെ കേരളത്തിലെ ക്രിമിനലുകളുടെ പട്ടിക തയാറാക്കി പൊലീസ്. സംസ്ഥാനത്താകെ അറുന്നൂറിലേറെ ഗുണ്ടകളെ പിടികൂടാനുള്ള ഓപ്പറേഷനാണ് തുടക്കമിട്ടത്. ഗുണ്ടകള്‍ക്ക് സ്പോണ്‍സര്‍മാരുണ്ടെന്നും അവരെയും പിടികൂടുമെന്നും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി.വിജയന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഗുണ്ടകളേക്കുറിച്ചുള്ള വിവരം കൈമാറി സമൂഹം പൊലീസിനൊപ്പം നില്‍ക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. Also Read: ആകാശചുഴിയില്‍ പെട്ടപ്പോള്‍ പൈലറ്റ് സീറ്റിലില്ല? കോക്ക്പിറ്റില്‍ സംഭിവച്ചതെന്ത്?
അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതി അർജുൻ ആയങ്കിയുടെ മൊബൈൽ ഫോണിനെക്കുറിച്ച് ചോദ്യം ചെയ്യലിൽ വിവരം ലഭിച്ചില്ലെന്ന് സൂചന. പ്രതി പോലീസിനോട് വേണ്ടവിധം സഹകരിക്കുന്നില്ല എന്നാണ് വിവരം. അര്‍ജുന്‍ ആയങ്കിയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.
ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും,വീട്ടിലും തെളിവെടുപ്പ് നടത്താനാണ് സാധ്യത. അര്‍ജുനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അർജുന് എതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം എസ്.എച്ച്.ഒ കണ്ണൂർ കമ്മീഷണർക്ക് കൈമാറി. കമ്മീഷണർ അടുത്തദിവസം കലക്ടർക്ക് റിപ്പോർട്ട് നൽകുകയും കാപ്പ ചുമത്തുന്നതിൽ കലക്ടർ തീരുമാനമെടുക്കുകയും ചെയ്യും.