girls-lahari-n

TOPICS COVERED

320 ഗ്രാം എംഡിഎംയുമായി രണ്ട് സ്ത്രീകളടക്കം അഞ്ചു പേർ പിടിയിൽ. കസ്റ്റഡിയിലെടത്ത അനസ്തേഷ്യ ടെക്നീഷ്യനായ ചൂണ്ടൽ സ്വദേശി വിദ്യ എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയത് രാത്രിയിൽ ജോലിക്കിടെ ഉറങ്ങാതിരിക്കാനാണ്. ബാംഗ്ലൂരിൽഏവിയേഷൻ പഠിക്കുന്ന ശ്രീലക്ഷ്മി ആദ്യമായാണ് ലഹരി ഉപയോഗിക്കുന്നത്. 

കാമുകനും  സംഘത്തിലെ പ്രധാനിയുമായ തൃശൂർ സ്വദേശി ജിഷ്ണുവാണ്  ശ്രീലക്ഷ്മിക്ക് എം.ഡി എം.എ  നൽകിയത്. യുവതികളിൽ ഒരാളുടെ അടിവസ്ത്രത്തിൽ നിന്നാണ് 2 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്ത്. കൂട്ടത്തിലെ നാലാമൻ കാക്കശ്ശേരി സ്വദേശി ഷിഫാസിന്റെ വീട്ടിൽനിന്ന് 18 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 

ഷിഫാസിന്റെ സുഹൃത്ത് സുമേഷും പൊലീസ് പിടിയിലായി. ചാവക്കാടുള്ള അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലേക്ക് സുമേഷ് മാറ്റിയ 300 ഗ്രാം എംഡിഎംഎ യും ചേർത്താണ് 320 ഗ്രാം.പാലക്കാട് മുതലമടയിലെ റിസോർട്ടിൽ നിന്ന് തിരികെ വരും വഴിയാണ് ഇവരെ പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന  അന്വേഷണത്തിലാണ് പൊലീസ്.തുടർനടപടികൾക്ക് ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

MDMA bust Kerala police have apprehended five individuals, including two women, with 320 grams of MDMA. Investigations are ongoing to determine if more individuals are involved in this drug racket.