എഐ ചിത്രം
ടിക് ടോക്കിൽ പരിചയപ്പെട്ട വീട്ടുജോലിക്കാരിയുമായി സെക്സിലേർപ്പെടുകയും, ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ബംഗ്ലാദശ് പൗരൻ അറസ്റ്റിൽ. യുവതി ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് "നിന്നെ വൈറലാക്കുമെന്ന്" 43കാരനായ പ്രതി ഇമ്രാൻ ഭീഷണിപ്പെടുത്തിയത്.
യുവതിയുടെ നഗ്ന വിഡിയോ ദുരുപയോഗം ചെയ്യൽ, സമ്മതമില്ലാതെ മനഃപൂർവ്വം സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇമ്രാനെതിരെ ചുമത്തിയത്. കുറ്റം ചെയ്തുവെന്ന് കോടതിയിൽ സമ്മതിച്ചതോടെ, ഇയാളെ 14 ആഴ്ചത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. 2025 മാർച്ചിൽ ടിക് ടോക്കിലൂടെയാണ് 32 വയസ്സുള്ള വീട്ടുജോലിക്കാരിയെ ഇമ്രാൻ പരിചയപ്പെട്ടത്.
തുടർന്ന് ഇരുവരും പ്രണയബന്ധത്തിലായി. മാർച്ച് 30 ന്, കല്ലാങ് പ്രദേശത്തെ ഒരു ഹോട്ടലിൽ വെച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. പ്രതി റൂമിലെ കിടക്കയ്ക്ക് അഭിമുഖമായി തന്റെ പാന്റ് ചുമരിൽ തൂക്കിയിട്ട ശേഷം പോക്കറ്റിനുള്ളിൽ ക്യാമറ വെച്ചാണ് ഹോട്ട് രംഗങ്ങളും ഓറല്‍ സെക്സും ചിത്രീകരിച്ചത്. ലൈംഗിക വേഴ്ച്ചക്കിടെ, പാന്റ്സിനുള്ളിലെ ഫോണിന്റെ ക്യാമറ ശ്രദ്ധയിൽപ്പെട്ട യുവതി പെട്ടെന്ന് എഴുന്നേറ്റ് വസ്ത്രം ധരിക്കുകയായിരുന്നു. തുടർന്ന് വിഡിയോ ഡിലീറ്റാക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാനുമായി വഴക്കുണ്ടാക്കി.
വിഡിയോ താൻ കണ്ട ശേഷം ഡിലീറ്റാക്കാമെന്ന ഉറപ്പ് അയാൾ യുവതിക്ക് നൽകിയതോടെയാണ് പ്രശ്നം താൽക്കാലികമായി അവസാനിച്ചത്. അടുത്ത ദിവസം, വീഡിയോ പൂർണ്ണമായും ഇല്ലാതാക്കിയോ എന്ന് സ്ഥിരീകരിക്കാൻ ഇര ഇമ്രാനെ ബന്ധപ്പെട്ടു. തുടർന്ന്, യഥാർത്ഥ റെക്കോർഡിംഗ് ഇപ്പോഴും തന്റെ കൈവശമുണ്ടെന്ന് അയാൾ സമ്മതിച്ചു. അതിന് ശേഷമാണ് ഇര ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ഇമ്രാന്റെ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകുന്നത് നിർത്തുകയും ചെയ്തത്. 2025 ഏപ്രിലിൽ, ഇമ്രാൻ യുവതിയുടെ വാട്ട്സാപ്പിലേക്ക് അവർ സെക്സ് ചെയ്തതിന്റെ 2 സ്ക്രീൻഷോട്ടുകൾ അയച്ച് ഭീഷണി ആരംഭിച്ചു.
അവ അവളുടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങളിലിട്ട് "അവളെ വൈറലാക്കുമെന്നും" ഭീഷണിപ്പെടുത്തി. സ്‌ക്രീൻഷോട്ടുകളിൽ അയാൾ സ്വന്തം ശരീരവും ജനനേന്ദ്രിയവും ഹൈഡ് ചെയ്തിരുന്നു. എന്നാൽ ആ രണ്ട് ചിത്രങ്ങളിലും ഇരയുടെ മുഖവും ലൈംഗികാവയവങ്ങളും വ്യക്തമായി കാണാമായിരുന്നു. ഏപ്രിൽ 11ന്, ഒരു അജ്ഞാതനായ ടിക് ടോക്ക് ഉപയോക്താവ് തങ്ങൾക്കും ഇതേ ചിത്രങ്ങൾ അയച്ചതായി ഇരയുടെ മൂന്ന് സുഹൃത്തുക്കൾ അവരെ അറിയിച്ചു. ഒടുവിൽ 2025 ഡിസംബർ 9 ന് യുവതിയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഇരയുമായി ബന്ധത്തിലായിരുന്നിട്ടും, പ്രതി അവളുടെ സമ്മതമില്ലാതെ ലൈംഗിക വേഴ്ച്ച റെക്കോർഡു ചെയ്‌തുകൊണ്ട് അവളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്‌തുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.