Image Credit:X

  • ചതിച്ച് വശത്താക്കി ഫ്ലാറ്റിലേക്ക് എത്തിച്ച ശേഷം ലൈംഗികമായി ചേതന്‍ കുട്ടികളെ പീഡിപ്പിക്കുമെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്നും പൊലീസ് പറയുന്നു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പിന്നീട് ഭീഷണിപ്പെടുത്തി വീണ്ടും ഫ്ലാറ്റിലെത്തിച്ചിരുന്നത്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ നിന്ന് റെയ്സിങ്പുര സ്വദേശി ചേതന്‍ പ്രകാശ് കോലിയാണ് പിടിയിലായത്. 2022 മുതല്‍ ഇയാള്‍ ആണ്‍കുട്ടികളെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ദുരുപയോഗം ചെയ്തു വന്നുവെന്നും പൊലീസ് കണ്ടെത്തി.

ചതിച്ച് വശത്താക്കി ഫ്ലാറ്റിലേക്ക് എത്തിച്ച ശേഷം ലൈംഗികമായി ചേതന്‍ കുട്ടികളെ പീഡിപ്പിക്കുമെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്നും പൊലീസ് പറയുന്നു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പിന്നീട് ഭീഷണിപ്പെടുത്തി വീണ്ടും ഫ്ലാറ്റിലെത്തിച്ചിരുന്നത്. ഭീഷണി സഹിക്കാന്‍ വയ്യാതായതോടെ ഇരകളിലൊരാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ചേതന്‍ കുടുങ്ങിയത്. 

ചേതന്റെ ഫോണില്‍ നിന്ന് ഇരകളുടേതെന്ന് കരുതുന്ന 600ലേെറ അശ്ലീല വിഡിയോകളും ഫോട്ടോകളും കണ്ടെത്തിയെന്ന് എസ്പി അശ്വിനി സനപ് പറഞ്ഞു.  വിഡിയോകളും ഫോട്ടോകളും പരിശോധിച്ച് ഇരകളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ഇവരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. ചേതന്‍റെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. 

ENGLISH SUMMARY:

A 22-year-old man named Chetan Prakash Koli from Nandurbar, Maharashtra, has been arrested for sexually exploiting and blackmailing minor boys and young men since 2022. He lured victims to his flat, recorded explicit videos of the assaults, and used the footage to repeatedly threaten and coerce them. Following a victim's complaint, police raided his property and recovered over 600 obscene videos and photos from his mobile phone. Authorities have sent his phone for forensic analysis and are currently working to identify and record statements from all the victims.