Untitled design - 1

TOPICS COVERED

തിരുവനന്തപുരം നാലാഞ്ചിറയില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ഹസീന ബീവി(36)യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഭർത്താവ് സുരേഷ് കാറിൽ കയറി രക്ഷപ്പെട്ടു. എട്ടും ഒമ്പതും വയസ്സുള്ള മക്കളുടെ കണ്‍മുന്നിൽ വച്ചായിരുന്നു കൊലപാതകം . ഇവർ തമ്മിൽ കുറച്ചുനാളുകളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇന്നലെ പൊലീസ് സ്റ്റേഷനിൽ വച്ച് പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ പുലർച്ചെയുണ്ടായ തര്‍ക്കത്തിനു പിന്നാലെ ദാരുണമായ കൊലപാതകം നടക്കുകയായിരുന്നു. സുരേഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ENGLISH SUMMARY:

A tragic murder occurred in Thiruvananthapuram where a husband killed his wife in front of their children following a family dispute. The victim, Haseena Beevi (36), was fatally attacked by her husband Suresh, who then fled the scene.