valiya-thura-pocso

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്ഥിരമായി പിന്തുടർന്ന് അശ്ലീല ആംഗ്യങ്ങൾ കാണിച്ചിരുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം  വലിയതുറയിലാണ് സംഭവം. വലിയതുറ, എഫ്.സി.ഐ ഗോഡൗണിന് സമീപം ടി.സി 18/10 വീട്ടിൽ അജിത് അലക്സാണ് (34) പിടിയിലായത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

അയൽവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. പെൺകുട്ടി പുറത്തിറങ്ങുന്ന സമയത്ത് പിന്നാലെ പോയി സ്ഥിരമായി അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ വീഡിയോ പകർത്താൻ ശ്രമിക്കുകയും ചെയ്തിരുന്നതായി പരാതിയുണ്ട്. 

മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. വലിയതുറ, വഞ്ചിയൂർ, പേട്ട എന്നീ പൊലീസ് സ്റ്റേഷനുകളിൽ വീട് കയറിയുള്ള ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ENGLISH SUMMARY:

Malayala Manorama Online News reports on a recent arrest in Thiruvananthapuram for alleged stalking and indecent gestures towards a minor girl. The accused, identified as Ajith Alex, faces charges under the POCSO Act for his repeated actions and attempts to record the victim's video.