us-chil-abuse

TOPICS COVERED

  • കലിഫോർണിയയിൽ 14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഹേവിയറൽ ഹെൽത്ത് ക്ലിനീഷ്യനായ 26 കാരി സോഫിയ ഡ്രോട്ട്സ് അറസ്റ്റിലായി.

കലിഫോർണിയയിൽ 14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെറാപ്പിസ്റ്റായ 26 കാരി അറസ്റ്റില്‍. സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ബിഹേവിയറൽ ഹെൽത്ത് ക്ലിനീഷ്യനായ സോഫിയ ഡ്രോട്ട്സാണ് അറസ്റ്റിലായത്. മാർട്ടിനെസിലെ ജോൺ ഡേവിസ് ജുവനൈൽ ഡിറ്റൻഷൻ സെന്ററിലായിരുന്ന 14 കാരനെയാണ് യുവതി ദുരുപയോഗം ചെയ്തത്.

ബിഹേവിയറൽ ഹെൽത്ത് ക്ലിനീഷ്യനായി ജോലി ചെയ്തിരുന്ന സമയത്താണ് ഡ്രോട്ട്സിന് 14 കാരന്റെ ചുമതല ലഭിക്കുന്നത്. ജുവനൈൽ ഹോമില്‍ നിന്നും പുറത്തിറങ്ങിയ ശേഷം യുവതി 14 കാരനെ മൂന്ന് മാസം തുടർച്ചയായി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. ഏപ്രിൽ 1 നും ജൂലൈ 14 നും ഇടയിലാണ് ഡ്രോട്ട്സ് 14 കാരനെ ലൈംഗികമായി ഉപയോഗിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.  

ജുവനൈല്‍ ഹോമിലെ സൂപ്പർവൈസറിൽ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ ജൂലൈ 14 നാണ് കോൺകോർഡ് പൊലീസ് ഡ്രോട്ട്സിനെ അറസ്റ്റ് ചെയ്തത്. വിഷയത്തിൽ ഇരയുടെ കുടുംബം പ്രതിക്കെതിരെ മറ്റൊരു കേസും ഫയല്‍ ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

A twenty-six-year-old behavioral health clinician in California has been arrested for allegedly sexually abusing a fourteen-year-old boy. The suspect, identified as Sophia Drots from San Francisco, reportedly continued assaulting the victim for three months after he left a juvenile detention center. Prosecutors stated that the offenses occurred between April first and July fourteenth while she was assigned to his care. Following a tip from a juvenile home supervisor, Concord police apprehended the suspect on July fourteenth as the victim's family filed an additional lawsuit.