Image: Manorama

Image: Manorama

TOPICS COVERED

  • ആഭ്യന്തര മന്ത്രിമാരേയും മുഖ്യമന്ത്രിമാരേയും നശിപ്പിച്ചത് പൊലീസുകാരെന്ന് മുന്‍ ഡിജിപി ബി. സന്ധ്യ

തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനവേളയില്‍ കേരള പൊലീസിന്റെ രീതികള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് മുന്‍ ഡിജിപി ബി. സന്ധ്യ. ‘ദേവികുളം നിഗൂഢതകളുടെ ആകാശദ്വീപ്‘ എന്ന നോവലിന്റെ പ്രകാശനവേളയിലാണ് സന്ധ്യയുടെ വിമര്‍ശനം. ഇന്ന് പ്രവര്‍ത്തിക്കുന്ന പോലെയാണ് പൊലീസിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെങ്കില്‍ സമൂഹത്തിന്റെ ശത്രുക്കളായി സേന മാറുമെന്നും പൊലീസിന്റെ പേര് കാവല്‍ സേന എന്നാക്കി മാറ്റാനുളള സമയം അതിക്രമിച്ചെന്നും അവര്‍ പറയുന്നു.  കേരളത്തില്‍ ആഭ്യന്തര മന്ത്രിമാരേയും മുഖ്യമന്ത്രിമാരേയും നശിപ്പിച്ച് നാറാണക്കല്ല് പിടിപ്പിച്ചത് പൊലീസുകാരാണെന്ന കടുത്ത പ്രയോഗങ്ങളും ബി. സന്ധ്യ നടത്തുന്നു. 

‘എന്റെ ജോലി നന്നായി നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണം എന്റെ ഗുരുനാഥന്‍മാരും, കൂടെ പ്രവര്‍ത്തിച്ച പൊലീസുകാരുമാണ്. ടീമില്ലെങ്കില്‍ പൊലീസ് ഒന്നുമല്ല, സീറോയാണ്, അത് എത്ര വലിയ രീതിയില്‍ ജോലി ചെയ്യുന്ന പൊലീസ് ഓഫീസറായിട്ടും കാര്യമില്ല, ടീമില്ലെങ്കില്‍ ഒന്നും നടക്കില്ല. അതുകൊണ്ടുതന്നെ താന്‍ തന്റെ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് കാവല്‍ കരങ്ങളായി മാറേണ്ട പൊലീസുകാര്‍ക്കു വേണ്ടിയാണ്, നമ്മുടെ സേനയുടെ പേര് പൊലീസ് എന്നുള്ളത് മാറ്റി കാവല്‍സേന എന്നാക്കി മാറ്റേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അതിനായി ഒരു ശ്രമം നടത്തുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും സന്ധ്യ പറയുന്നു. 

‘തമിഴ്നാട്ടില്‍ കാവല്‍നിലയം എന്നാണ് പൊലീസിനെ പറയുന്നത്. ആ തരത്തിലേക്ക് പേരും സേനയും മാറണം,  കേരളത്തി‌ലെ കാര്യം തന്നെ എടുത്തുനോക്കൂ, പൊലീസുകാരാണ് നമ്മുെടെ നാട്ടിലെ ആഭ്യന്തര മന്ത്രിമാരേയും മുഖ്യമന്ത്രിമാരേയും നശിപ്പിച്ച് നാറാണക്കല്ലു പിടിപ്പിച്ചത്. ഇങ്ങനെ പോയാല്‍ പൊലീസ് സമൂഹത്തിന്റെ ശത്രുവായി മാറും. പൊലീസ് എന്നാല്‍ മര്‍ദനമല്ല, കാവലാണ്, കരുണയാണ് എന്ന ഒ.വി.വിജയന്റെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്ന ഒരു സേനയുടെ നല്ല കാലത്തിനായി ഡിജിപി റവാഡ ചന്ദ്രശേഖരനും ടീമിനും സാധിക്കട്ടേ...’– മുന്‍ ഡിജിപി പറയുന്നു. 

തിരുവനന്തപുരത്തുവച്ച് നടന്ന ചടങ്ങില്‍ ഡിജിപി റവാഡ ചന്ദ്രശേഖരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു. ഇരുവരും വേദിയിലിരിക്കേയാണ് പൊലീസ് സേനയെ സന്ധ്യ രൂക്ഷമായി വിമര്‍ശിച്ചത്. 

Kerala Police Risk Becoming Enemies of Society: Former DGP B. Sandhya Calls for Urgent Reform:

During the release event of her new novel Devikulam Nigoodathakalude Aakashadweep in Thiruvananthapuram, former Kerala DGP B. Sandhya launched a severe critique of the Kerala Police's current functioning. She asserted that irresponsible actions by police personnel have repeatedly ruined the reputations of the state's Chief Ministers and Home Ministers. Warning that the force risks becoming an enemy of society if it continues its current trajectory, she urged a transformation in name and mindset to "Kaaval Sena" (Guard Force) to emphasize protection and compassion over brutality. Sandhya voiced these strong remarks on stage in the presence of former Home Minister Ramesh Chennithala and DGP Ravada Chandrasekhar