പന്ത്രണ്ട് വയസുമാത്രമുള്ള ബാലനെ ആറുതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും വിധിച്ച് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി.
മലപ്പുറം സ്വദേശിയായ മദ്രസ അദ്ധ്യാപകന്‍ നസീബിനെയാണ് (39) കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജി എംടി ജലജാറാണി കഠിന തടവിന് ശിക്ഷിച്ചത്.
പന്ത്രണ്ടുകാരന്‍ പഴയങ്ങാടിയിലെ ചുമടുതാങ്ങി മദ്രസത്തുൽ നബീൽ മദ്രസയിലാണ് പഠിച്ചുകൊണ്ടിരുന്നത്. മദ്രസ അദ്ധ്യാപകന്‍ ആൺകുട്ടിയെ ഒരു വർഷത്തിനിടെ 6 തവണയാണ് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതി ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു.