എസ്എഫ്ഐ നേതാവിനെ റാഗിങ്ങിന്‍റെ പേരില്‍ മറ്റൊരു എസ്എഫ്ഐ നേതാവും കൂട്ടരും മര്‍ദിച്ചെന്ന് പരാതി. പത്തനംതിട്ട കോന്നി എന്‍എസ്എസ് കോളജിലായിരുന്നു ആക്രമണം. വിദ്യാര്‍ഥിയുടെ കയ്ക്ക് സാരമായി പരുക്കേറ്റു. പരാതി നല്‍കിയിട്ടും കോളജ് ഇടപെട്ടില്ലെന്ന് പരുക്കേറ്റ വിദ്യാര്‍ഥി പറഞ്ഞു.
കോന്നി എന്‍എസ്എസ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയും ഡിവൈഎഫ്ഐ പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗവുമായ സോനു സുനിലിനാണ് മര്‍ദനം ഏറ്റത്. മര്‍ദിച്ചത് എസ്എഫ്ഐയുടെ ഇതേയൂണിറ്റിന്‍റെ സെക്രട്ടറി ഫിര്‍ദൗസും കൂട്ടരുമാണ്. കഴിഞ്ഞ ദിവസത്തെ കോളജ് ഡേയിലായിരുന്നു ആക്രമണം. അടിയേറ്റ് ലിഗ്മെന്‍റിന് പൊട്ടലുണ്ട്.
ഫിര്‍ദൗസിനും, കൂട്ടാളി അഭിയാനും എതിരെ കോന്നി പൊലീസ് കേസെടുത്തു. എം.ജി. സര്‍വകലാശാല കലോല്‍സവത്തില്‍ തുടങ്ങിയ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. കോളജില്‍ പരാതിപ്പെട്ടെങ്കിലും റാഗിങ്ങ് പതിവെന്ന് പറഞ്ഞ് ഒഴിഞ്ഞു എന്നാണ് സോനു പറയുന്നത്. പരുക്കേറ്റിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ലെന്നും ആരോപണം ഉണ്ട്.