File photo
ആലുവ മുട്ടം മെട്രോ സ്റ്റേഷനില്‍ ഭാര്യയെ കുത്തിവീഴ്ത്തി ഭര്‍ത്താവ്. കൂനംതൈ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തി പരുക്കേല്‍പ്പിച്ചത്. സ്ഥിരം മദ്യപാനിയായ മഹേഷിന്‍റെ ആക്രമണം സഹിക്കാന്‍ കഴിയാതെ നീതു കഴിഞ്ഞ ദിവസം ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് ശേഷം പലപ്പോഴായി മഹേഷ് നീതുവിനെ ഭീഷണിപ്പെടുത്തി. ഉച്ചയോടെ നീതുവിന്‍റെ ജോലി സ്ഥലത്തെത്തി ബഹളംവെച്ച മഹേഷ് ജോലി കഴിഞ്ഞ് ഇറങ്ങിയ നീതുവിനെ പിന്തുടര്‍ന്നു.
ആദ്യം ബസ് സ്റ്റാന്‍ഡിലെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ നീതു സമീപത്തെ മെട്രോ സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവിടെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍വെച്ചാണ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മഹേഷ് നീതുവിനെ ആക്രമിച്ചത്. വയറില്‍ കുത്തേറ്റ നീതു കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മഹേഷിനെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ മെട്രോ പൊലീസ കസ്റ്റഡിയിലെടുത്തു.