ആശുപത്രി ബില്‍ തിരുത്തി പണം തട്ടിയെടുത്ത സ്ത്രീ അറസ്റ്റില്‍. എറണാകുളം ജില്ലയിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ബില്ലിൽ കൃത്രിമം നടത്തി പണം തട്ടിയ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി കെടാമംഗലം സ്വദേശി ഷെറീനയെ (34) ആണ് പറവൂർ പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ലാബ്ടെസ്റ്റ് ബില്ലുകളിലാണ് കൃത്രിമം കാട്ടിയത്. ഇത്തരത്തില്‍ പല തവണകളായി 3 ലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടത്തിയത്.
ഷെറീന ആശുപത്രിയിലെ ബിൽ കൗണ്ടറിലെ താത്കാലിക ജീവനക്കാരിയാണ്. കമ്പ്യൂട്ടറിൽ നിന്ന് രസീതുകളുടെ ബില്ലുകൾ ഡിലീറ്റ് ചെയ്താണ് യുവതി പണം തിരിമറി നടത്തിയത്. ഷെറീനയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.