മധ്യപ്രദേശിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച ഇന്‍സ്റ്റഗ്രാം താരവും മോഡലുമായ ഖുശ്ബു അഹിര്‍വാർ ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രെഗ്നൻസിയുമായി ബന്ധപ്പെട്ട ആന്തരിക രക്തസ്രാവമാണ് മരണകാരണം. താരത്തിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്നും, മരണത്തിന് മുമ്പ് കാമുകൻ കാസിം അവളെ ക്രൂരമായി മര്‍ദ്ദിച്ചോ എന്ന് സംശയമുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
തിങ്കളാഴ്ച രാവിലെയാണ് ഖുശ്ബുവിനെ ഖാസിം ആശുപത്രിയില്‍ എത്തിച്ചത്. അതിന് മുമ്പ് തന്നെ യുവതി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കാമുകി മരിച്ചെന്ന് ഉറപ്പിച്ചതോടെ, ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞ കാസിമിനെ പിന്നാലെയെത്തി പിടികൂടുകയായിരുന്നു പൊലീസ്.
കാസിമിനെതിരെ പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളില്‍ ഡയമണ്ട് ഗേളെന്നറിയപ്പെടുന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിലാണ് കാമുകൻ കാസിം ഹുസൈനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഭോപ്പാലില്‍ ഖുശ്ബു വും കാസിം ഹുസൈനും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. നഗരത്തില്‍ ഒരു കഫേ നടത്തുകയാണ് കാസിം.
ചൊവ്വാഴ്ച യാത്രയ്ക്കിടെ ബസിനുള്ളില്‍ വെച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘ശരീരത്തിൽ എല്ലായിടത്തും നീല നിറത്തിലുള്ള പാടുകളുണ്ട്. മുഖം വീർത്തിരിക്കുന്നു, സ്വകാര്യ ഭാഗങ്ങളിൽ ചതവുണ്ട്. എന്റെ മകളെ ക്രൂരമായി മർദ്ദിച്ചു കൊന്നു. അവളെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഞങ്ങൾക്ക് നീതി വേണം. അവളെ കൊന്നയാൾ ശിക്ഷിക്കപ്പെടണം’ – ഇരയുടെ മാതാവ് ലക്ഷ്മി പറഞ്ഞു
ഖാസിമും ഏതാനും നാളുകളായി ഒരുമിച്ചാണ് താമസമെന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും ഒരുമിച്ച് ഉജ്ജ്വയിനിലേക്ക് പോയിരുന്നു. ഇവിടെനിന്ന് ഭോപാലിലേക്ക് മടങ്ങുന്നതിനിടെയാണ് ഖുശ്ബുവിന്റെ മരണം സംഭവിച്ചത്.