സാർ, ഏക് പൈന്റ് ദേതോ...; യൂണിഫോമിട്ട്, ബാഗ് തൂക്കി മദ്യം വാങ്ങാനെത്തി സ്കൂള്‍ വിദ്യാർഥി യൂണിഫോമിട്ട് മദ്യം വാങ്ങാനെത്തിയ സ്കൂൾ വിദ്യാർഥിയുടെ റീൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മദ്ധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. യൂണിഫോമിൽ സ്കൂൾ ബാഗൂം - 1

6 മാസം മാത്രം പ്രായമുള്ള കുട്ടിയെ കൊന്ന കേസിൽ അമ്മയും ലെസ്ബിയൻ പങ്കാളിയും പിടിയില്‍. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമല്ലെന്നും കൊന്നതാണെന്നും ആരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. 

മുലയൂട്ടുന്നതിനിടെ തൊണ്ടയില്‍ പാല്‍ കുരുങ്ങി കുട്ടി മരിച്ചുവെന്നാണ് അമ്മ പ്രചരിപ്പിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും, പൊലീസ് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല. പിന്നീട് കുട്ടിയെ അവരുടെ കൃഷിഭൂമിയിൽ അടക്കം ചെയ്തു. 

മരണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മില്‍ ശാരീരിക ബന്ധമുണ്ടെന്ന് ആരോപിച്ച് അച്ഛന്‍ രംഗത്തെത്തുകയായിരുന്നു. ഇവരുടെ ചാറ്റും ഒരുമിച്ചുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചു. 

കുഞ്ഞിനെ അമ്മ ഉപദ്രവിച്ചതെന്ന് സംശയിക്കുന്നതായി അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. 

ENGLISH SUMMARY:

Child murder case in Tamil Nadu unraveled after postmortem examination. The mother and her lesbian partner were arrested for allegedly suffocating the six-month-old baby.