പൊലീസിനെ നോക്കുകുത്തിയാക്കി ടി.പി.വധക്കേസ് പ്രതികള്‍ ജൂലൈ 10 നും തലശേരി വിക്ടോറിയ ഹോട്ടലില്‍ എത്തി മദ്യപിച്ചു. മാഹി ഇരട്ട കൊലപാതക കേസിന്‍റെ വിചാരണയ്ക്ക് എത്തിച്ചപ്പോഴായിരുന്നു കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ സംഘാംഗങ്ങള്‍ക്കൊപ്പം ഇത്തവണയും മദ്യപിച്ചത്. ജൂണ്‍ 17 ന് ടി.പി.കേസ് പ്രതികള്‍ മദ്യപിച്ചതിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികള്‍ വീണ്ടും ഹോട്ടലില്‍ എത്തി മദ്യപിച്ചത്.
പൊലീസ് ഒത്താശയിലെ മദ്യപാനത്തിന്‍റെ കൃത്യം ഇരുപത്തിമൂന്നാം നാള്‍ ഇതേ വിക്ടോറിയ ഹോട്ടലില്‍ എത്തി ടി പി കേസ് പ്രതികള്‍ മദ്യപിച്ചു. തെളിവായി പക്ഷേ സി സി ടി വി ദൃശ്യങ്ങള്‍ കിട്ടണമെന്നില്ല. ജൂണ്‍ 17ലെ പരസ്യ മദ്യപാനമായിരുന്നില്ല.ഹോട്ടലിനുള്ളിലായിരുന്നു പൊലീസ് ഒത്താശയിലെ മദ്യപാനം. പ്രതികള്‍ക്ക് എസ്കോര്‍ട്ട് വന്ന് മദ്യപിക്കാന്‍ ഒത്താശ ചെയ്ത മൂന്ന് പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണ്. മാഹി ഇരട്ടകൊലപാതക കേസിന്‍റെ വിചാരണയ്ക്കായി പ്രതികളെ എത്തിച്ചെങ്കിലും പ്രതിഭാഗം സാക്ഷികള്‍ ഹാജരാകാതിരുന്നതില്‍ അന്ന് വിസ്താരം നടന്നില്ല. ഇതിനിടയിലായിരുന്നു മദ്യപാനം.ഇതും പരിശോധിക്കുമെന്ന് ഡി ജി പി പറയുന്നുണ്ട്
ജൂണ്‍ 17 ലെ പരസ്യ മദ്യപാനത്തില്‍ ഇതു വരെ കേസ് എടുക്കാത്ത പൊലീസ് രണ്ടാം ചിയേഴ്സില്‍ എന്ത് സമീപനം സ്വീകരിക്കുമെന്ന് കണ്ടറിയാം