ഗുജറാത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ കാമുകിയെ കഴുത്തുഞെരിച്ചു കൊന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ പിടിയിൽ. ഗുജറാത്തിലെ കച്ച് ജില്ലയിലെ അഞ്ജർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അരുണാബെൻ നാഥുഭായ് ജാദവിനെയാണ് (25) പുരുഷ സുഹൃത്തായ സിആർപിഎഫ് കോൺസ്റ്റബിൾ ദിലീപ് ഡാങ്ചിയെ കൊലപ്പെടുത്തിയത്.
2021 മുതൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മിൽ ലിവ്- ഇൻ റിലേഷൻഷിപ്പിലായിരുന്നു. കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദിലീപ്, അരുണാബെൻ ജോലി ചെയ്യുന്ന അതേ പൊലീസ് സ്റ്റേഷനിലെത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചതും കീഴടങ്ങുകയാണെന്ന് അറിയിച്ചതും.
സംസാരത്തിനിടയിൽ തന്റെ അമ്മയെക്കുറിച്ച് അരുണാബെൻ വളരെ മോശമായി സംസാരിച്ചെന്നും, അപ്പോഴുണ്ടായ ദേഷ്യത്തിനാണ് അരുണയുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് ഏറ്റുപറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ അഞ്ജറിലെ വീട്ടിൽ വച്ചാണ് അരുണാബെന്നിനെ ദിലീപ് കൊലപ്പെടുത്തിയത്. കൊലയ്ക്ക് മുമ്പ് ഇവർ തമ്മിൽ വലിയ വാക്കേറ്റമുണ്ടായിരുന്നു.
മണിപ്പൂരിലെ സിആർപിഎഫിലാണ് ദിലീപ് ജോലി ചെയ്യുന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയത്തിലായ ഇവർ, വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. അതിനിടെയാണ് കൊലപാതകം നടക്കുന്നത്.