കുറഞ്ഞ കാലം കൊണ്ട് ദക്ഷിണേന്ത്യയിൽ തിളങ്ങിനിന്ന താരം, വെറും 24–ാം വയസ്സിൽ മരണം അതും സ്വന്തം അമ്മയുടെ മുന്നിലിട്ട് അതിക്രൂരമായ ബലാൽസംഗത്തിനിരായി..പറഞ്ഞുവരുന്നത് എൺപതുകളുടെ തുടക്കത്തിൽ സിനിയമയിലെ മാദകസൗന്ദര്യമായി അറിയപ്പെട്ടിരുന്ന നടി റാണി പത്മിനിയുടെ സിനിമയെ വെല്ലുന്ന ദുരൂഹത നിറഞ്ഞ ദുരന്തകഥയാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്രയും ദുരൂഹമായി മരണപ്പെട്ട മറ്റൊരു നടിയുണ്ടോ എന്നും സംശയമാണ്.
1962ൽ മദ്രാസിലെ അണ്ണാനഗറിൽ ചൗധരിയുടെയും ഇന്ദിരാകുമാരിയുടെയും ഏകമകളായാണ് റാണി പത്മിനിയുടെ ജനനം. അതീവസുന്ദരിയായിരുന്ന മകളെ ഏതുവിധേനയും അറിയപ്പെടുന്നൊരു സിനിമാനടിയാക്കണമെന്നായിരുന്നു അമ്മഇന്ദിരാകുമാരിക്ക്. ഇന്ത്യ മുഴുവൻ മകൾ അറിയപ്പെടാനായി ഇന്ദിരാകുമാരി മകളെയും കൂട്ടി ഹിന്ദി സിനിമയിൽ അഭിനയിക്കാൻ മുബൈയിലേക്ക് പോയി. പലരോടും അവസരം ചോദിച്ചെങ്കിലും നടക്കാതെ മദ്രാസിൽ തിരികെ വന്നു. ഒടുവിൽ മലയാള സിനിമയിൽ ചെറിയ അവസരം റാണി പത്മിനിക്ക് കിട്ടി തുടങ്ങി. 1981ൽ വിലങ്ങും വീണയും ആയിരുന്നു റാണി പത്മിനിയുടെ ആദ്യ സിനിമ. അതേവർഷം തന്നെ പി.ജി വിശ്വംഭരന്‍റെ സംഘർഷം, തേനും വയമ്പും, തുഷാരം, താറാവ്, പറങ്കിമല, കുയിലെത്തേടി, മരുപ്പച്ച എന്നീ സിനിമകളിലും അവർ ശ്രദ്ധ നേടി. ശരീരപ്രദർശനത്തിന് അതിർവരമ്പുകൾ ഇല്ലാതിരുന്നതിനാൽ തന്നെ കച്ചവടസിനിമകളുടെ ആകർഷകഘടകമായി പെട്ടെന്നുതന്നെ റാണി പത്മിനി മാറി. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അവസരങ്ങൾ വർധിച്ചതോടെ പണവും പ്രശസ്തിയും കുമിഞ്ഞുകൂടി. റാണി പത്മിനിയുടെ ഡേറ്റ് കിട്ടാൻ സംവിധായകന്മാരും നിർമാതാക്കളും ക്യൂ നിന്നു.
ഇതിനിടെ ആർഭാടജീവിതം കൊതിച്ചിരുന്ന റാണി പത്മിനിയുടെ അമ്മ ഇന്ദിരാകുമാരി അണ്ണാനഗറിൽ 18–ാം നമ്പർ അവന്യു എന്ന ആഡംബര ബംഗ്ലാവ് വാടകയ്ക്ക് എടുത്തു . അവിടേയ്ക്ക് തങ്ങൾക്ക് മൂന്ന് പരിചാരകർ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമ്മയും മകളും പ്രമുഖ പത്രങ്ങളിൽ പരസ്യം കോടുക്കുന്നതോടെയാണ് ആ അമ്മയുടെയും മകളുടെയും ജീവിതം മാറി മറിയുന്നത്. അടുക്കളക്കാരൻ, വാച്ച്മാൻ, ഡ്രൈവർ എന്നീ തസ്തികകളിലേക്കാണ് ആളെ ആവശ്യമുണ്ടായിരുന്നത്. ദിവസങ്ങൾക്കുള്ളിൽ ഒരാൾ ആ ബംഗ്ലാവിൽ അവരെ തേടിയെത്തി. പേര് ജെബ് രാജ്. അയാളെ ഡ്രൈവറായി നിയമിച്ചു. എന്നാൽ യഥാർഥത്തിൽ ജബ് രാജ് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയായിരുന്നു. പിന്നീട് രണ്ടാമത്തെ ആൾ എത്തിച്ചേർന്നു. ലക്ഷ്മി നരസിംഹൻ എന്നായിരുന്നു ഇയാളുടെ പേര്. അയാളെ വാച്ച്മാൻ ആയി നിയമിച്ചു. എന്നാൽ ഇവർ രണ്ടുപേരും നേരത്തെ സുഹൃത്തുകളായിരുന്നു എന്ന രഹസ്യം അമ്മയും മകളും അറിഞ്ഞിരുന്നില്ല. മൂന്നാമതായി അടുക്കളക്കാരന്‍റെ തസ്തികയിലേക്ക് ഗണേഷ് എന്ന ആളും എത്തിച്ചേർന്നു.
സിനിമയിൽ നിന്ന് കൈനിറയെ പണം വന്നുചേർന്നതോടെ താമസിക്കുന്ന ബംഗ്ലാവ് വിലയ്ക്ക് വാങ്ങാൻ തീരുമാനിച്ച റാണി പത്മിനിയും അമ്മയും ഇടനിലക്കാരനായി പ്രസാദ് എന്ന ആളെ ഏൽപ്പിച്ചു. ഇതിനിടെ ഒരുദിവസം റാണി പത്മിനി വീട്ടിൽ ഒറ്റക്കായപ്പോള്‍ ജെബ് രാജ് അവരോട് ലൈംഗികാതിക്രത്തിന് ശ്രമിച്ചു. അയാളെ അവർ പോതിരെ തല്ലി ജോലിയിൽനിന്ന് പറഞ്ഞുവിട്ടു. ഇത് അയാളിൽ പക വളർത്തി. ജെബ് രാജ് പോയ ഉടൻ ലക്ഷ്മി നരസംഹനും അവിടെനിന്ന് പോയി. ഇതിനിടെ ഉറ്റ സുഹൃത്തുക്കഴായി മാറിയ മൂന്ന് ജോലിക്കാരും ചേർന്ന് ആ അമ്മയെയും മകളെയും ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തി.
1986 ഒക്ടോബർ 15. അമ്മയ്ക്കും മകൾക്കും എല്ലാദിവസവും രാത്രി മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. ഇത് മൂന്ന് ജോലിക്കാർക്കും അറിയാമായിരുന്നു. ഷൂട്ട് കഴിഞ്ഞ് ചിലപ്പോള്‍ പുലരുവോളം ഇരുവരും മദ്യപിക്കും. രാത്രി ഈ സമയം നോക്കി 10മണിയോടെ മൂന്നുപേരും ബംഗ്ലാവിലേക്ക് അതിക്രമിച്ചുകയറി. മദ്യപാനത്തിനിടെ റാണി പത്മിനി അടുക്കളയിലേക്ക് വന്ന സമയം നോക്കി പ്രതികൾ ഇന്ദിരയെ തുരുതുരാ കുത്തിവീഴ്ത്തി. തുടർന്ന് ആ മുറിയിലേക്ക് റാണി പത്മിനിയെ വലിച്ചിഴച്ച് കണ്ടുവന്നു. അമ്മയുടെ മുന്നിൽവച്ച് മകളെ മൂന്നുപേരും മാറിമാറി ബലാൽസംഗം ചെയ്തു. ഇതായിരുന്നു ആ അമ്മയുടെ അവസാന കാഴ്ച. പിന്നീട് അവളെ കടാരകണ്ട് കുത്തിക്കന്നു, കുളിമുരിയിലേക്ക് കണ്ടുവന്നിട്ടു. പിന്നീട് വീട്ടിൽ നിന്ന് 15ലക്ഷം രൂപയുടെ സ്വർണവും പണവും തട്ടിയെടുത്തശേഷം മൂന്നുപേരും വീട് വിട്ട് പോയി.
ഏതാനും ദിവസങ്ങൾക്കുശേഷം 20ാംതിയതി ബ്രോക്കർ പ്രസാദ് ബംഗ്ലാവിലേക്ക് വരുന്നു. കോളിങ്ബെൽ അടിച്ചെങ്കിലും ആരും തുറന്നില്ല. പിൻവീതിലൂലെട അകത്തുകയറിയപ്പോൾ മുറികഴിൽ നിന്ന് ദുർഗന്ധവും ചോരക്കറയും. കുളിമുറിയിലേക്ക് പോയി നോക്കിയപ്പോൾ കണ്ട കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നു. അഴുകിയ നിലയിൽ അമ്മയുടെയും മകളുടെയും ശവശരീരങ്ങൾ. ശവശരീരം അഴുകിയതുകൊണ്ട് കുളിമുളിയിൽവച്ച് തന്നെയായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹങ്ങൾ മാറ്റാൻ ആംബുലൻസ് പോലും കിട്ടാൻ ഏറെ പ്രയാസപ്പെട്ടു. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുകക്ളെ അറിയിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ എത്തിയില്ല...ഒടുവിൽ ചലച്ചിത്ര പരിഷത്ത്പ്രവർത്തകരാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റെടുത്തത്. അങ്ങനെ ഒരുകാലത്ത് ആരാധകർ ഒരുനോക്ക് കാണാൻ തിരക്കുകൂട്ടിയ, പണക്കൊഴുപ്പിന്‍റെയും അതിപ്രശസ്തിയുടെയും നടുവിൽ ജീവിച്ച ആ താരറാണിയുടെയും അമ്മയുടെയും ശരീരങ്ങൾ ആർക്കും വേണ്ടാതെ അനാഥമായി മദ്രാസിലെ ഏതോ ഒരു ശ്മശാനത്തിൽ സംസ്കരിക്കപ്പെട്ടു.
ബംഗ്ലാവിൽ ജോലിക്ക് നിന്നിരുന്ന മൂന്ന് വ്യക്തികളെ കാണാതായതോടുകൂടി അന്വേഷണം അവരിലേക്ക് ആരംഭിച്ചു. വൈകാതെ മൂന്നുപേരെയും പിടികൂടി ജയിലിലടച്ചു. എന്നാൽ റാണി പത്മിനിയുടെയും അമ്മയുടെയും മരണത്തെച്ചൊല്ലി വേറെയും പല കഥകളും ഊഹാപോഹങ്ങളും പിന്നെയും ഏറെക്കാലം നിലനിന്നു. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൃത്യം നിര്‍വഹിച്ച ഉന്നതനെ സംരക്ഷിക്കാനായി വീട്ടുജോലിക്ക് നിന്ന മൂവര്‍ സംഘത്തെ കുടുക്കുകയായിരുന്നുവെന്നും കഥകള്‍ പ്രചരിച്ചു. എന്നാല്‍ അവയ്ക്കൊന്നും കൃത്യമായ ഉത്തരം കിട്ടാതെ ആ താരസുന്ദരിയുടെ മരണം ഇന്നും ദുരൂഹത ബാക്കിയാക്കുന്നു.