AI Generated Image

 ടാക്സി ഡ്രൈവറുടെ ലൈംഗികാതിക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വനമേഖലയില്‍ ഒളിച്ചിരുന്ന് 22കാരി. നൈനിറ്റാളിലേക്കുള്ള യാത്രക്കിടെയാണ് ഡല്‍ഹി സ്വദേശിക്ക് ഈ ദുരനുവമുണ്ടായത്. ഒരു രാത്രി മുഴുവന്‍ കാട്ടിനുള്ളിലൊളിച്ചിരുന്നാണ് യുവതി രക്ഷപ്പെട്ടത്. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അര്‍ധരാത്രിയാണ് യുവതി ഹല്‍ദ്വാനിയില്‍ നിന്നും നൈനിറ്റാളിലേക്ക് ടാക്സി വിളിച്ചത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നും യാത്രക്കിടെ മോശമായി സംസാരിക്കാനും പിന്നാലെ യുവതിക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും ടള്ളിതാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ് നയാല്‍ പറഞ്ഞു. നൈനിറ്റാളിന് 12കിലോമീറ്റര്‍ ദൂരത്തില്‍ പത്‌വതന്‍ഗറിനു സമീപത്തുവച്ചാണ് ഡ്രൈവര്‍ അതിക്രമത്തിനു ശ്രമിച്ചത്.

ഹൈവേയില്‍ നിന്നും പെട്ടെന്ന് ലിങ്ക് റോഡിലേക്ക് ടാക്സി വഴിമാറ്റി വിടുകയായിരുന്നു. അല്‍പദൂരം ചെന്ന ശേഷം ഡ്രൈവര്‍ വണ്ടി നിര്‍ത്തി. പിന്നാലെ യുവതി ഇറങ്ങി വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. ആ രാത്രി മുഴുവന്‍ മേഖലയിലെ കുറ്റിക്കാടുകള്‍ക്കിടെയില്‍ ഒളിച്ചിരുന്നാണ് യുവതി പ്രതിയില്‍ നിന്നും രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച്ച രാവിലെ പ്രദേശവാസിയാണ് യുവതിയെ പൊലീസ് സ്റ്റേഷനിലെത്താന്‍ സഹായിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രദേശത്തെത്തി പരിശോധന നടത്തി.യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്കായി ബിഡി പാണ്ഡേ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

ENGLISH SUMMARY:

A 22-year-old woman from Delhi faced a horrific experience while traveling to Nainital. She was forced to hide in a forest area for an entire night to escape a sexual assault attempt by her taxi driver. The woman managed to save herself by remaining hidden in the wilderness until morning. The police have registered a case against the driver following the incident.