തൃശൂരില്‍ നവജാത ശിശുവിന്‍റെ കൊലപാതകത്തില്‍ പ്രതിയായ അനീഷയുടെ കുറ്റസമ്മത ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. അനീഷയുമായി ഇന്നലെ പൊലീസ് നടത്തിയ തെളിവെടുപ്പിനിടെ കുട്ടിയെ കുഴിച്ചിട്ട രീതി പ്രതി വിവരിച്ചിരുന്നു. ബക്കറ്റില്‍ കൊണ്ടുവന്ന് വീടിന് പിന്നില്‍ കുഴിച്ചിട്ടു എന്നാണ് അനീഷ പൊലീസിനോട് പറഞ്ഞത്. കുഴിവെട്ടാന്‍ ഉപയോഗിച്ച തൂമ്പയും തെളിവെടുപ്പിനിടെ കാണിച്ചു നല്‍കി. 

Also Read: തൃശൂരില്‍ അവിവാഹിത പ്രസവിച്ചത് യുട്യൂബ് നോക്കി; ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ചതും സഹായമായി

ആദ്യ കുഞ്ഞിന്‍റെ മൃതദേഹം ബക്കറ്റിലാക്കി വരുന്നത് അയൽവാസിയായ ഗിരിജ കണ്ടിരുന്നു. പക്ഷേ ബക്കറ്റില്‍ മൃതദേഹമാണെന്ന് തിരിച്ചറി‍ഞ്ഞിരുന്നില്ല. അയൽവാസിയെ അനീഷ കുഴിച്ചിടൽ സ്ഥലം അനീഷ മാറ്റി. ബക്കറ്റിൽ കൊണ്ടുവന്ന മൃതദേഹം വീടിന് പിന്നിൽ കുഴിച്ചിടുകയായിരുന്നു. അനീഷ കുഴിയെടുക്കുന്നതും, ബക്കറ്റിൽ എന്തോ കൊണ്ടുപോകുന്നതും കണ്ടെന്നായിരുന്നതായി അയല്‍വാസി ഗിരിജ സാക്ഷിമൊഴി നല്‍കി. 

Also Read: 'എന്നേ തേച്ചതിന് ശേഷം നീ ജീവിക്കേണ്ട'; അനീഷയെ കുടുക്കിയത് ബവിന്‍ ഒരുക്കിയ കെണി

ഞായറാഴ്ച രാത്രി നടത്തിയ തെളിവെടുപ്പിലാണ് അനീഷയുടെ മൊഴി. രണ്ട് നവജാത ശിശുക്കളെ കുഴിച്ചിട്ട സ്ഥലം തിങ്കളാഴ്ച  ഫൊറൻസിക് വിദഗ്ധർ പരിശോധിക്കും. വെള്ളിക്കുളങ്ങര സ്വദേശിനി അനീഷയുടെ വീട്ടിലും സുഹൃത്ത് ആമ്പല്ലൂർ സ്വദേശി ബവിന്‍റെ വീട്ടിലുമാണ് പരിശോധന. 2021 നവംബർ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് കൊന്നത്. ബവിനേയും അനീഷയേയും ഇന്ന് കോടതിയിൽ ഹാജരാക്കും.

ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെ പ്രതി ബവിന്‍ അസ്ഥിയുമായി പുതുക്കാട് സ്റ്റേഷനിലെത്തിയതോടെയാണ് രണ്ട് ക്രൂര കൊലപാതര വിവരം പൊലീസ് അറിയുന്നത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ബവിനും അനീഷയും രണ്ട് കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. ബന്ധത്തില്‍ നിന്നും അനീഷ ഒഴിവാകുന്നതിലെ വൈകാര്യത്തിലാണ് ബവിന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. 

ഇന്നലെ രാത്രി 11.30 ഓടെ അനീഷയെ വിളിച്ചപ്പോള്‍ കിട്ടിയില്ലെന്നതാണ് ബവിനെ ചൊടിപ്പിച്ചത്. മദ്യപിച്ച ബവിന്‍ 'എന്നേ തേച്ചതിന് ശേഷം നീ ജീവിക്കേണ്ട' എന്നു പറഞ്ഞ് കൊലപാതക വിവരങ്ങള്‍ പൊലീസില്‍ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. പിന്നാലെ ബവിന്‍റെ ബന്ധുക്കളെ ബന്ധപ്പെടാന്‍ അനീഷ ശ്രമിച്ചെങ്കിലും രാത്രിയായതിനാല്‍ സാധിച്ചില്ല. ഇതിന് ശേഷമാണ് 12.30 ഓടെ ബവിന്‍ അസ്ഥിയുമായി പുതുക്കാട് സ്റ്റേഷനിലേക്ക് എത്തുന്നത്.

ENGLISH SUMMARY:

A shocking incident in Kerala saw a child's body brought in a bucket and buried. However, after an alert neighbor witnessed the act, the remains were reportedly exhumed and moved to another location, prompting suspicion and potential police investigation.