TOPICS COVERED

തൃശൂരില്‍ അവിവാഹിതയായ യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം പുറത്തായതിന് പിന്നില്‍ കാമുകന്‍റെ കെണി. കുഞ്ഞിന്‍റെ അസ്ഥികള്‍ തനിക്ക് കൊണ്ടുവന്ന് തരാന്‍ ബവിന്‍ കാമുകിയായ അനീഷയോട് ആവശ്യപ്പെടുകയായിരുന്നു. തന്നെ ഒഴിവാക്കുകയാണെങ്കില്‍ ബന്ധം തെളിയിക്കാന്‍ വേണ്ടിയായിരുന്നു ബവിന്‍ അസ്ഥികള്‍ സൂക്ഷിച്ചതെന്ന് തൃശൂര്‍ റൂറല്‍ എസ്പി വ്യക്തമാക്കി. 

Also Read: കുഞ്ഞിന്‍റെ ജീവനോടെയുള്ള ചിത്രം ഫോണില്‍; മകള്‍ പ്രസവിച്ചത് അറിയില്ലെന്ന് അനീഷയുടെ അമ്മ

പ്രണയത്തിന്‍റെയും കുഞ്ഞിന് ജന്മം നല്‍കിയ വിവരങ്ങളും ബവിന്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു. കുട്ടികളുടെ മരണത്തിന് ശേഷം കര്‍മം ചെയ്തില്ലെങ്കില്‍ മോക്ഷം കിട്ടില്ലെന്ന് ബവിനോട് കൂട്ടുകാര്‍ പറഞ്ഞിരുന്നു. അതിനായാണ് അനീഷയോട് അസ്ഥി തനിക്ക് തരാന്‍ ബവിന്‍ ആവശ്യപ്പെട്ടത്. അനീഷ തന്‍റെ സ്കൂട്ടറില്‍ ബവിന് അസ്ഥി എത്തിച്ചു നല്‍കുകയായിരുന്നു. തന്നില്‍ നിന്ന് അകന്നാല്‍ തെളിവുണ്ടാക്കാന്‍ ബവിന്‍ ബോധപൂര്‍വം അനീഷയെ വിളിച്ചു വരുത്തുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.

Also Read: ഫെയ്സ്ബുക്ക് പരിചയം; മൂന്നു വര്‍ഷത്തെ പ്രണയം; അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കൊന്നതെന്ന് പൊലീസ്

ബവിന്‍റെ ശല്യം കാരണം സ്വയം അകന്നു എന്നാണ് അനില പൊലീസിനോട് പറഞ്ഞത്. ബവിന്‍ അറിയാതെ അനീഷ മറ്റൊരു ഫോണ്‍ ഉപയോഗിച്ചിരുന്നു. 2025 ജനുവരിയിലാണ് ബവിന്‍ ഇക്കാര്യം അറിയുന്നത്. തന്നെ ഉപേക്ഷിച്ച് അനീഷ മറ്റൊരു ബന്ധത്തിലേക്ക് പോകുന്നതില്‍ ബവിന് എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും പതിവ്.

ഇന്നലെ രാത്രി 11.30 ഓടെ അനീഷയെ വിളിച്ചപ്പോള്‍ കിട്ടിയില്ലെന്നതാണ് ബവിനെ ചൊടിപ്പിച്ചത്. മദ്യപിച്ച ബവിന്‍ 'എന്നേ തേച്ചതിന് ശേഷം നീ ജീവിക്കേണ്ട' എന്നു പറഞ്ഞ് കൊലപാതക വിവരങ്ങള്‍ പൊലീസില്‍ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. 

പിന്നാലെ ബവിന്‍റെ ബന്ധുക്കളെ ബന്ധപ്പെടാന്‍ അനീഷ ശ്രമിച്ചെങ്കിലും രാത്രിയായതിനാല്‍ സാധിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതിന് ശേഷമാണ് 12.30 ഓടെ ബവിന്‍ അസ്ഥിയുമായി പുതുക്കാട് സ്റ്റേഷനിലേക്ക് എത്തുന്നത്. 

ENGLISH SUMMARY:

The Thrissur newborn murder, committed a year ago by an unmarried woman, was exposed by her lover Bivin's calculated trap. Amidst relationship turmoil, Bivin, under the guise of a ritual, asked Anisha for the baby's bones to use as proof, eventually arriving drunk at Puthukkad police station with the remains.