• മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപത്തെ തട്ടാൻകണ്ടി ശ്രീ അയ്യപ്പക്ഷേത്രത്തിലാണ് മോഷണം നടന്നത്. സ്ത്രീകളുടെ മാക്സി ധരിച്ചെത്തിയ മോഷ്ടാവ് ക്ഷേത്രത്തിലെ സ്റ്റീൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് പണം കവർന്നത്

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപത്തെ തട്ടാൻകണ്ടി ശ്രീ അയ്യപ്പക്ഷേത്രത്തിലാണ് മോഷണം നടന്നത്. സ്ത്രീകളുടെ മാക്സി ധരിച്ചെത്തിയ മോഷ്ടാവ് ക്ഷേത്രത്തിലെ സ്റ്റീൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് പണം കവർന്നത്. സമീപത്തെ വീട്ടിലെ അയയിൽ ഉണക്കാനിട്ടിരുന്ന വീട്ടമ്മയുടെ മാക്സി മോഷ്ടിച്ച് ധരിച്ചാണ് ഇയാൾ മോഷണത്തിനെത്തിയത്. Also Read: പണം കടം നൽകാത്തതിന് പ്രതികാരം; താമരശേരി ബസ് പീഡനക്കേസിൽ ഞെട്ടിക്കുന്ന മൊഴ


മുഖം തിരിച്ചറിയാതിരിക്കാൻ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച്  മറച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിയാതിരിക്കാനായി ക്ഷേത്രത്തിലെ ഒരു ക്യാമറ മുകളിലേക്ക് തിരിച്ചുവെച്ച ശേഷമാണ് മോഷണം നടത്തിയത്. 

ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണം കവർന്നു. സംഭവവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ക്ഷേത്രം കാരണവർ വി.ടി. ബാബുരാജ് പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

A thief broke into Thattan Kandi Sree Ayyappa Temple near the Chettipadi railway gate in Parappanangadi, Malappuram, and stole money from two donation boxes. The suspect reportedly wore a stolen women's nightdress and used a shawl to conceal his face. He also repositioned a CCTV camera to avoid detection. Police have launched an investigation following a complaint filed by temple trustee V.T. Baburaj.