കൊല്ലപ്പെട്ട രാധികയും (ഇടത്) മിനിപ്രിയയും (വലത്) ( Image Credit: X)

കൊല്ലപ്പെട്ട രാധികയും (ഇടത്) മിനിപ്രിയയും (വലത്) ( Image Credit: X)

  • ഭാര്യമാര്‍ ഇരുവരും തങ്ങളോട് പറയാതെ വീടുവിട്ട് പോയി എന്നായിരുന്നു ശിവശങ്കറും നവിനും ആദ്യം പൊലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയായിരുന്നു

ഭാര്യമാരെ കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഗുംല സ്വദേശികളായ മിനിപ്രിയ (28), രാധിക കുമാരി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവശങ്കര്‍ സാഹു, സഹോദരന്‍ നവിന്‍ സാഹു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. യുവതികളെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷിച്ചെത്തിയ പൊലീസിനോട് ഇരുവരും അനുമതി വാങ്ങാതെ വീടുവിട്ടു പോയി എന്നായിരുന്നു ശിവശങ്കറും നവിനും മറുപടി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്തതോടെ ഇരട്ടക്കൊലപാതകം തെളിഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച മിനിയും രാധികയുമായി രൂക്ഷമായ വാക്കേറ്റമുണ്ടായെന്ന് അയല്‍വാസികള്‍ പറയുന്നു. ഇതേച്ചൊല്ലി വീട്ടുകാര്‍ തമ്മിലും സംസാരമായി. തിങ്കളാഴ്ച രാത്രിയില്‍ നവിനും ശിവശങ്കറും ചേര്‍ന്ന് കോടാലിക്ക് ഇരുവരെയും വെട്ടിക്കൊന്നു. തുടര്‍ന്ന് ശിവശങ്കറിന്‍റെ ആംബുലന്‍സില്‍ കയറ്റി അടുത്ത ജില്ലയിലുടെ അതിര്‍ത്തിയിലുള്ള കാട്ടില്‍ കൊണ്ടുപോയി മറവ് ചെയ്യുകയായിരുന്നു. 

പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെ മൃതദേഹം മറവ് ചെയ്ത സ്ഥലം ഇരുവരും വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസെത്തി മണ്ണ് നീക്കി   രണ്ട് മൃതദേഹങ്ങളും കണ്ടെത്തി പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച രാത്രി ഒന്‍പതിന് ശേഷം മകളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഭര്‍ത്താവിനോട് സംസാരിച്ചപ്പോള്‍ തൃപ്തികരമായ മറുപടിയല്ല കിട്ടിയതെന്നും മിനിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടതാണ് നിര്‍ണായകമായത്. പരാതിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനും നവിനുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.  

ENGLISH SUMMARY:

Two brothers have been arrested in Jharkhand's Gumla district for allegedly murdering their wives following repeated domestic disputes. The victims, identified as Minipriya (28) and Radhika Kumari (20), were reportedly killed with an axe by the accused, Shivshankar Sahu and his brother Naveen Sahu. The brothers allegedly transported the bodies in an ambulance belonging to Shivshankar and buried them in a forest near a neighbouring district. Police uncovered the crime after the brothers gave suspicious statements about the women having left home, while a complaint from Minipriya's family led to further investigation and the recovery of both bodies.