ലിവ്-ഇൻ പങ്കാളിയുടെ മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയില്‍. ബെംഗളൂരുവിലെ പദ്മനാഭനഗറിലുള്ള ഫ്ലാറ്റിൽ വെച്ചാണ് 18 വയസ്സുകാരനായ സോഹം ദാസ് കൊല്ലപ്പെട്ടത്. സോഹത്തിന്റെ അമ്മ സീമ ദാസിനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കൃത്യം നടത്തിയ സീമയുടെ ലിവ്-ഇൻ പങ്കാളിയായ സുധീപിനെയാണ് പൊലീസ് പിടികൂടിയത്.

സീമ ദാസും മകൻ സോഹം ദാസും സുധീപും പദ്മനാഭനഗറിലെ ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. സീമയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെച്ചൊല്ലി സുധീപും സീമയും തമ്മിൽ വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നാണ് വിവരം. ഇതിനിടയിലുണ്ടായ രൂക്ഷമായ വാക്കുതർക്കത്തിൽ മകൻ സോഹം ഇടപെട്ടതോടെ പ്രകോപിതനായ സുധീപ് ചുറ്റിക ഉപയോഗിച്ച് സോഹത്തിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അറസ്റ്റിലായ പ്രതി സുധീപിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. 

ENGLISH SUMMARY:

18-year-old youth was brutally murdered with a hammer by his mother's live-in partner in Bangalore following a domestic dispute. The accused has been arrested by the police and remanded to judicial custody for fourteen days while the investigation is ongoing.