mavelikkara-father-arrested-for-brutally-killing-one-and-half-year-old-daughter

ആലപ്പുഴ മാവേലിക്കരയിൽ ഒന്നര വയസ്സുകാരിയെ പിതാവ് ക്രൂരമായി തറയിലടിച്ച് കൊലപ്പെടുത്തി. അസം സ്വദേശികളായ പരിതോഷ് മുണ്ടേൽ, റോൺവാലി ദമ്പതികളുടെ മകൾ ദീപികയാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ വീട്ടിലെത്തിയ പരിതോഷ് അമ്മയുടെ മടിയിലിരുന്ന കുട്ടിയെ പിടിച്ചുവാങ്ങി നിലത്തെറിയുകയും മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു. 

ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു. ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് കുറത്തിക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. പ്രതിയായ പിതാവ് പരിതോഷ് മുണ്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കാംകുഴിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഈ കുടുംബം.

ENGLISH SUMMARY:

In a shocking incident in Mavelikkara, Alappuzha, a father brutally killed his one-and-a-half-year-old daughter by slamming her onto the floor. The deceased child, Deepika, was the daughter of Assam natives Paritosh Mundel and Ronvali, who were residing in a rented house at Mankamkuzhi.