student-dies-of-electrocution-from-stay-wire-kseb

മലപ്പുറം തിരൂരങ്ങാടിയില്‍ സ്റ്റേ കമ്പിയില്‍നിന്ന് ഷോക്കേറ്റ് 14 വയസുകാരന്‍  മരിച്ചു. തിരൂരങ്ങാടി പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ ജുനൈദ് ആണ് മരിച്ചത്. വീടിന് സമീപത്തെ വയലിലാണ് അപകമുണ്ടായത്.  ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. അപകടത്തില്‍ വൈദ്യുതി മന്ത്രി റിപ്പോര്‍ട്ട് തേടി. 

വീടിനു സമീപത്തെ വയലിന്റെ ഭാഗത്തുള്ള വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയിൽ തൊട്ട ഉടൻ തന്നെ കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഷോക്കേൽക്കാനുള്ള സാധ്യത സംബന്ധിച്ച് നേരത്തെ പരാതി ഉയർന്നിരുന്നു. സ്ഥലത്ത് നാട്ടുകാരും കെഎസ്ഇബി ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തി.

ENGLISH SUMMARY:

A 14-year-old boy died after suffering a fatal electric shock from an electric post stay wire in Tirurangadi, Malappuram. The deceased, identified as Junaid, son of Padinjarethara native Shihabudheen, was electrocuted in a paddy field near his residence and could not be saved despite being rushed to the hospital.