ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ സംസാരിക്കാൻ അവസരം കിട്ടാത്തതിൽ കോൺഗ്രസ് എംഎൽഎയുടെ പരാക്രമം. ധാർച്ചുല എംഎൽഎ ഹരീഷ് സിങ് ധാമി വേദിയിലെ മൈക്ക് വലിച്ചെറിഞ്ഞു. ശബ്ദ സംവിധാനങ്ങൾ തകർത്തു.
ജീവനക്കാരെയും മർദിച്ചു. മണ്ഡലത്തിലെ പരിപാടിയിൽ മുഖ്യമന്ത്രിക്ക്ശേഷം സംസാരിക്കാൻ അവസരം ലഭിക്കാത്തതിലാണ് എംഎൽഎയുടെ അതിക്രമം. മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെ പ്രസംഗിക്കാൻ തുടങ്ങിയ എംഎൽഎയുടെ മൈക്ക് ഓഫായതോടെയാണ് അദ്ദേഹം പ്രകോപിതനായത്.
ENGLISH SUMMARY:
A Congress MLA in Uttarakhand created a ruckus on stage after being denied an opportunity to speak at an official event attended by the Chief Minister. Dharchula MLA Harish Singh Dhami lost his temper when his microphone was turned off as he attempted to address the gathering right after the Chief Minister left the venue.