chala-gold-robbery-probe
  • തിരുവനന്തപുരം ചാലയിലെ സ്വർണക്കവർച്ചാ കേസിൽ തമിഴ്‌നാടും ബെംഗളൂരുവും കടന്ന് വയനാട്ടിലേക്ക് രക്ഷപ്പെട്ട നാലുപേരെയും, ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേരെ തിരുവനന്തപുരത്തുനിന്നും പൊലീസ് പിടികൂടി.

ചാല സ്വര്‍ണക്കവര്‍ച്ചയില്‍ 48 മണിക്കൂറിനകം പ്രതികളെ വലയിലാക്കി പൊലീസ്. വ്യാഴാഴ്ച രാത്രി  ചാലയില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച് കടന്ന സംഘത്തിലെ നാലുപേരെ തമിഴ്നാടും ബെഗളൂരുവും കടന്നാണ് വയനാട്ടില്‍ നിന്നും പൊലീസ് വലയിലാക്കിയത്. തിരുവനന്തപുരം കമ്മീഷ്ണര്‍ അരുള്‍ ബി കൃഷ്ണയുടെ നേതൃത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞുള്ള അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. നാലുപേര്‍ വയനാട് നിന്നും കവര്‍ച്ചയില്‍ ഗൂഡാലോചനയില്‍ പങ്കെടുത്ത രണ്ടു പേര്‍ തിരുവനന്തപുരത്ത് നിന്നുമാണ് പിടിയിലായത്. അഞ്ചുപേര്‍ കാറില്‍ സഞ്ചരിക്കുമ്പോളാണ് പൊലീസ് വളയുന്നത്. ഇതില്‍ ഒരാള്‍ ഓടി രക്ഷപെട്ടു. നാലുപേരാണ് വയനാട് പിടിയിലായത്. തിരുവനന്തപുരത്ത് പിടിയിലായവരില്‍ ഒരാള്‍ മഹാരാഷ്ട്ര സ്വദേശിയാണ്. 

Also Read: ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ വൻ ആസൂത്രണം; പ്രതികൾ നഗരത്തിലെത്തിയത് വൈകിട്ട് ഏഴരയോടെ

പിടിയിലായ പ്രതികളില്‍ ചിലര്‍  ചാലയിലെ വൈഷ്ണവി ജുവലറി ഉടമ നന്ദകുമാറുമായി ബിസിനസ് പങ്കാളിത്തമുള്ളളരാണ്. പ്രതികള്‍  പലതവണ സ്വര്‍ണ ഇടപാടുകള്‍ക്കായി സ്വര്‍ണക്കടയുടമയെ കണ്ടിട്ടുണ്ട്, ഇടപാടുകളും നടത്തിയിട്ടുണ്ട്.  മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് കവര്‍ച്ചക്കായി നടത്തിയത്. സ്വര്‍ണവുമായി കടയുടമ വീട്ടിലേക്ക് പോകുന്നത് ഉള്‍പ്പടെയുള്ള സമയം ഇവര്‍ക്ക് അറിയാമായിരുന്നു. 

Also Read: ചാല സ്വർണ്ണക്കവർച്ച; ഏജന്റുമാർ നിരീക്ഷണത്തിൽ; വ്യാപാരിയുടെ മൊഴിയിൽ ദുരൂഹത

പ്രതികള്‍ മോഷണത്തിനുപയോഗിച്ച് ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷമാണ് പ്രതികളെ കുടുക്കിയത്. പുതിയ മോഡല്‍ ബൈക്കിന്‍റെ ഉടമ ഉള്‍പ്പടെ മോഷണത്തില്‍ പങ്കാളിയാണ്. ബൈക്ക് ഉപേക്ഷിച്ച്  കാറിലാണ് പ്രതികള്‍ കടന്നത്. കാര്‍ തമിഴ്നാട് ടോള്‍ ബൂത്ത് കടന്നതാണ് നിര്‍ണായകമായത്. ടോള്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷത്തില്‍ പ്രതികള്‍ വയനാട്ടിലേക്ക് കടന്നെന്ന നിര്‍ണായക കണ്ടെത്തലിലേക്ക് എത്തി. ഫോര്‍ട്ട്  സിഐ ശ്രീകാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട് നിന്ന് പ്രതികളെ പിടികൂടിയത്. 

ENGLISH SUMMARY:

Kerala police solved the sensational Thiruvananthapuram Chala gold robbery case within 48 hours by arresting six accused across Wayanad and Thiruvananthapuram. Four members of the gang were intercepted by a special squad while traveling in a car in Wayanad after fleeing through Tamil Nadu and Bengaluru, while two conspirators—including a Maharashtra native—were nabbed in the capital city. Investigators revealed that some of the arrested individuals were business associates of Vaishnavi Jewellery owner Nandakumar and had meticulously planned the heist for months using their insider knowledge of his daily routine. Tracking the new-model bike used in the crime and tracing their getaway car through Tamil Nadu toll booths provided the crucial breakthroughs that led to the swift arrests.