• ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശി ഗുരുമൂർത്തി (27) ആണ് അറസ്റ്റിലായത്.

ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശി ഗുരുമൂർത്തി (27) ആണ് അറസ്റ്റിലായത്. കേന്ദ്ര ഇന്റലിജൻസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. Also Read: രണ്ട് കിലോയോ 15 പവനോ? ചാല കവർച്ചയിൽ ദുരൂഹത; ബൈക്കിന്‍റെ മോഡൽ തേടി പൊലീസ്


ടെലഗ്രാം ഉൾപ്പെടെയുള്ള എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകൾ വഴി ഗുരുമൂർത്തി ഹരിയാനയിലും മുംബൈയിലുമുള്ള ബിഷ്ണോയ് സംഘാംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് രാജ്യത്തിന്റെ ഐക്യവും സമാധാനവും തകർക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്താനുള്ള പദ്ധതികളുമായി ബന്ധപ്പെട്ടും ഗുരുമൂർത്തി സംഘാംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടൻ ടൈഗർ ഷ്‌റ്രോഫിനെ വെടിവെച്ച സംഭവത്തിന് പിന്നിലും ബിഷ്ണോയ് സംഘമാണെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ ഗുരുമൂർത്തിയെ റിമാൻഡ് ചെയ്തു. തുടർന്ന് വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.

ENGLISH SUMMARY:

A 27-year-old man from Ottapalam, Palakkad, identified as Gurumurthy, has been arrested for alleged links with gangster Lawrence Bishnoi's network. Based on intelligence inputs, Thrissur City East Police registered a case after reportedly finding that he communicated with gang members in Haryana and Mumbai through encrypted platforms such as Telegram. Investigators are also examining alleged communications related to threats against Bollywood celebrities. Gurumurthy has been remanded to judicial custody and shifted to Viyyur high-security prison.