ആൺസുഹൃത്തിനെ ഒഴിവാക്കുന്നതിനായി പെണ്‍കുട്ടികള്‍ ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാമുകൻ ശല്യം ചെയ്യുകയാണെന്നും സ്വാതന്ത്ര്യം നൽകുന്നില്ലെന്നുമാണ് ക്വട്ടേഷന്‍ കാരണമായി പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. പട്ടാമ്പി സ്വദേശി 19കാരിയായ സഫാനയാണ് കാമുകനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തില്‍ അഞ്ചു പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read: ആൺസുഹൃത്തിനെ ഒഴിവാക്കാന്‍ യുവതിയുടെ ക്വട്ടേഷന്‍; യുവതിയും സുഹൃത്തുക്കളും പിടിയില്‍
ആണ്‍സുഹൃത്ത് ടോക്സിക്കായിരുന്നു എന്നതാണ് ഒഴിവാക്കാന്‍ കാരണം. ഇതിനു ക്വട്ടേഷന്‍ നല്കാന് സഫാന സമീപിച്ചത് സുഹൃത്തുകളായ നാദിയയെയും റബീബയെയും. ഇവരുടെ പരിചയത്തിലുള്ള രണ്ടു പേരെ തട്ടികൊണ്ടുപോകാന്‍ ഏര്‍പ്പാടാക്കുകയായിരുന്നു. പറവണ്ണ സ്വദേശികളായ ഇർഷാദ് (28), അസ്റുദീൻ എന്നിവരാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസം അര്‍ധരാത്രി സഫാനയെ അന്വേഷിച്ച് ആണ്‍സുഹൃത്ത് തിരൂരിൽ എത്തിയിരുന്നു. സഫാനയെ കാണിച്ചുതരാം എന്നു പറഞ്ഞ് മറ്റു സുഹൃത്തുക്കൾ ചേർന്ന് ഇയാളെ കാറിൽ കയറ്റിക്കൊണ്ടുപോയി കാറിലിട്ട് ക്രൂരമായിട്ട് മർദിക്കുകയായിരുന്നു. ശേഷം മൊബൈല്‍ ഫോണ്‍ അടക്കം കൈക്കലാക്കിയ പുഴയോട് ചേർന്ന ഒരു ഭാഗത്ത് ഉപേക്ഷിച്ചു. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച സമയം പ്രതികളായ ഇര്‍ഷാദും അസ്റുദീനും ക്യാമറയ്ക്ക് നേരെ ഫ്ലെയിങ് കിസ് കൊടുത്ത് ലാഘവത്തോടെയാണ് നടന്നുനീങ്ങിയത്. ഇരുവരും നേരത്തെ ലഹരി കേസിൽ മുൻപ് ജയിലിൽ കിടന്നവരാണ്. പ്രതികളെ തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.