ആൺസുഹൃത്തിനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷന്‍ നല്‍കിയതിന് പട്ടാമ്പി സ്വദേശിയായ യുവതിയും സുഹൃത്തുക്കളും പിടിയില്‍. കഴിഞ്ഞ ദിവസം പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിൽ എത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെയാണ് സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകി ആക്രമിച്ചത്. സുഹൃത്തിന്റെ അടുത്തെത്തിക്കാം എന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പട്ടാമ്പി സ്വദേശിയായ പനങ്ങാട് സ്വദേശി 19കാരിയായ സഫാനയാണ് കാമുകനെ ഒഴിവാക്കാനുള്ള ശ്രമം നടത്തിയത്. ഇയാള്‍ കഴിഞ്ഞ ദിവസം കാമുകിയെ അന്വേഷിച്ച് തിരൂരിൽ എത്തുകയായിരുന്നു. കാമുകനെ ബോധപൂർവ്വം ഒഴിവാക്കാൻ വേണ്ടി സുഹൃത്തുക്കളെ കൂട്ടുപിടിക്കുകയായിരുന്നു. അർധരാത്രിയായിരുന്നു സുഹൃത്ത് എത്തിയത്. സഫാനയെ കാണിച്ചുതരാം എന്നു പറഞ്ഞ് മറ്റു സുഹൃത്തുക്കൾ ചേർന്ന് ഇയാളെ കാറിൽ കയറ്റിക്കൊണ്ടുപോയി കാറിലിട്ട് ക്രൂരമായിട്ട് മർദ്ദിക്കുകയായിരുന്നു. ശേഷം മൊബൈല്‍ ഫോണ്‍ അടക്കം കൈക്കലാക്കിയ ശേഷം പാതയോരത്ത് പുഴയോട് ചേർന്ന ഒരു ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു.
സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാറ സ്വദേശികളായ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ സ്വദേശികളായ കുട്ടിയസ്സന്റെ പുരയ്ക്കൽ ഇർഷാദ് (28), ബദനത്ത് വീട്ടിൽ അസ്റുദീൻ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ കൂട്ടുപ്രതികളായ ഇർഷാദ്, അസ്റുദീൻ എന്നിവര്‍ നേരത്തെ ലഹരിമരുന്ന് കേസിൽ മുൻപ് ജയിലിൽ കിടന്നവരാണ്.
പ്രതികളെ തിരൂർ കോടതി റിമാന്‍ഡ് ചെയ്തു.