കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മലപ്പുറം തിരൂരിൽ ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സി ഒ എ സംസ്ഥാന പ്രസിഡൻറ് പ്രവീൺ മോഹൻ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ മുഖ്യാതിഥിയായി. സ്വാഗതസംഘം ജനറൽ കൺവീനർ എം അബൂബക്കർ സിദ്ദീഖ്, ഹെഡ്കോ പ്രസിഡൻറ് കെ. വിജയകൃഷ്ണൻ, കേരള വിഷൻ ചെയർമാൻ കെ. ഗോവിന്ദൻ,സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.രാജ്മോഹൻ, ട്രഷറർ ബിനു ശിവദാസൻ, കേരള വിഷൻ ന്യൂസ് ചെയർമാൻ പി.എസ്. സിബി തുടങ്ങിയവർ നേതൃത്വം നൽകി. സമ്മേളനത്തിന്റെ ഭാഗമായി വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയും തിരൂർ നഗരത്തിൽ നടന്നു.