പ്രതി ഗിരോഷ്.
ഇടുക്കി അടിമാലിയിലെ സെലീന വധക്കേസില്‍ പ്രതി തൊടുപുഴ വണ്ടമറ്റം പടികുഴയിൽ ഗിരോഷിനു ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. 2017 ഒക്ടോബര്‍ 10 നാണ് ക്രൂരമായ കൊലപാതകം നടന്നത്. സെലീനയെ കത്തികൊണ്ട് കുത്തിവീഴ്ത്തിയ ശേഷം പ്രതി ഗിരോഷ് മാറിടം മുറിച്ചെടുക്കുകയായിരുന്നു.
Also Read: ഓട്ടോ–ടാക്സി യാത്രയ്ക്ക് ഇനി ചെലവേറും; ജനുവരി ഒന്നുമുതൽ പുതിയ നിരക്ക്; പണിമുടക്ക് പിൻവലിച്ചു
ഇരുമ്പുപാലം 14-ാം മൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യയാണ് കൊലപ്പെട്ട സെലീന. പ്രതി ഗിരോഷുമായി സെലീനയ്ക്ക് സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. ഭാര്യ ഗര്‍ഭിണിയായതിനു പിന്നാലെ ഗിരോഷ് സെലീനയോട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സെലീന നല്കാന് തയ്യാറായില്ല. പ്രതിയുടെ പേരിൽ സെലീന എടുത്ത വായ്പ തിരിച്ചടയ്ക്കാതെ കുടിശിക വരുത്തിയതും പക ഇരട്ടിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായത്.
2017 ഒക്ടോബര്‍ 10 രാവിലെ ബൈക്കിൽ സെലീനയുടെ വീട്ടിലെത്തിയ പ്രതി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നീട് മൂന്നു മണിയോടെ സെലീനയുടെ വീട്ടിലെത്തി മരണം ഉറപ്പിച്ച ശേഷം പ്രതി സെലീനയുടെ മാറിടം മുറിച്ചു ബാഗിലാക്കി വീട്ടിലേക്കു പോയി. വീട്ടിലെത്തി ഈ ശരീരഭാഗം കംപ്യൂട്ടറിന്റെ യുപിഎസിനു മുകളിൽ വച്ചിട്ട് ഉറങ്ങാൻ കിടന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. മീന്‍കച്ചവടക്കാരനായ ഭര്‍ത്താവ് സിയാദ് രാത്രി വീട്ടിലെത്തിയപ്പോഴാണ് സെലീനയെ ക്രൂരമായി കൊല ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്.
Also Read: പത്താംക്ലാസുകാരിയെ സ്കൂളിലെത്തി ആക്രമിച്ച 21കാരന്റെ മുറിച്ചുമാറ്റിയ കാല് സൂക്ഷിക്കണം; ഹൈക്കോടതി
പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിയാദ് രണ്ടു തവണ വീട്ടിലെത്തി മടങ്ങുന്നത് സിസിടിവിയില്‍ നിന്നും വ്യക്തമായി. ഇത് കേസില്‍ നിര്‍ണായക തെളിവായിരുന്നു. മാറിടം വീട്ടില്‍ നിന്നും കണ്ടെത്തിയതും ഗിരോഷിനെ കുടുക്കി. അടിമാലിയിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുന്നയാളാണ് ഗിരോഷ്. ഇവിടെ നിന്നാണ് ഗിരോഷും സെലീനയും പരിചയത്തിലാകുന്നത്. കൊലപാതക സമയത്ത് സ്വര്‍ണം മോഷ്ടിച്ച കേസില്‍ മൂന്നു വര്‍ഷം കൂടി അധിക തടവും പ്രതിക്ക് വിധിച്ചിട്ടുണ്ട്.