തിരുവനന്തപുരം ശ്രീകാര്യത്തെ പതിനേഴുകാരന്‍ അഭിരാമിന്റെ കൊലപാതകത്തില്‍ തെളിവ് തേടിയുള്ള പരിശോധനയിലാണ് അന്വേഷണ സംഘം. കൊല നടന്നിടത്തെ കാട് വെട്ടിത്തെളിച്ചായിരുന്നു പരിശോധന. ഫോണും ബെല്‍റ്റും ഉള്‍പ്പെടെയുള്ളവ കണ്ടെത്താനായി മെറ്റല്‍ ഡിറ്റക്ടറും ഉപയോഗിച്ചു. തലസ്ഥാനത്ത് ഒരു പതിനേഴുകാരനെ സുഹൃത്തായ പതിനേഴുകാരനാണ് കൊന്നത്. മധ്യകേരളത്തില്‍ കൊച്ചി എളമക്കരയില്‍ പതിനേഴുകാരനെ സമപ്രായക്കാരായ വിദ്യാർഥികളും നാൽപതുകാരിയും ചേർന്ന് മർദിച്ചത് മറ്റൊരു സംഭവം.