മാല നഷ്ടപ്പെട്ട ശാന്ത

TAGS

  • കണ്ണൂർ മാതമംഗലത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന വീട്ടമ്മയ്ക്ക് പരിചയം നടിച്ച് ലിഫ്റ്റ് നൽകിയ ശേഷമായിരുന്നു മാല പൊട്ടിക്കൽ.

കണ്ണൂര്‍ മാതമംഗലത്ത് പരിചയം നടിച്ച് വീട്ടമ്മയ്ക്ക് ലിഫ്റ്റ് നല്‍കിയ ശേഷം ഒന്നര പവന്‍റെ മാല പൊട്ടിച്ചു.. കണാരംവയല്‍ സ്വദേശി ശാന്തയുടെ മാലയാണ് തട്ടിയെടുത്തത്. 

രാവിലെ കണാരംവയലില്‍ നിന്ന് മാതമംഗലത്തേക്ക് ബസ് കയറാന്‍ നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ മോഷ്ടാവ് പരിചയം നടിച്ച് ലിഫ്റ്റ് നല്‍കാമെന്ന് പറയുകയായിരുന്നു. ഇത് വിശ്വസിച്ച് കയറിയ ശാന്തയെ ആളൊഴിഞ്ഞ വഴിയിലൂടെ കൊണ്ടുപോയി ബൈക്കില്‍ നിന്നിറക്കി മാല പൊട്ടിച്ച് മുങ്ങുകയായിരുന്നു. പരിയാരം പൊലീസ് കേസെടുത്തു.

ENGLISH SUMMARY:

A housewife was robbed of her gold chain weighing one and a half sovereigns after being offered a ride by a stranger in Mathamangalam, Kannur. The victim, identified as Shanta from Kanaramvayal, was waiting for a bus to Mathamangalam when the culprit approached her pretending to be an acquaintance. Trusting his words, she boarded the motorcycle, after which he diverted to a secluded path, forced her off the vehicle, and snatched her chain before fleeing the scene. The Pariyaram police have registered a case and initiated a search for the absconding suspect.