വളവും കുത്തിറക്കവുമുള്ള റോഡ്. നടുവില്‍ പഞ്ചായത്തിലെ താവുകുന്ന് റോഡ് ഇക്കാരണം കൊണ്ട് തന്നെ അപകടങ്ങളുടെ സ്ഥിരം കേന്ദ്രമായിട്ട് കാലമേറെയായി. ഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ക്ക് പലപ്പോഴും നിയന്ത്രണം നഷ്ടമാകും ഇവിടെയെത്തുമ്പോള്‍.  സംരക്ഷണഭിത്തി തകര്‍ത്ത് താഴ്ചയിലേക്ക് പതിച്ചാണ് പല അപകടങ്ങളും.

ഈ അപകടക്കെണിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരും ഗുരുതര പരുക്കേറ്റവരും നിരവധി. അപകടം തുടര്‍കഥയായതോടെ വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് വെച്ചുനോക്കിയിട്ടും ഫലമില്ല.. കഴിഞ്ഞ മാസം ഈ ബോര്‍ഡും തകര്‍ത്താണ് ലോറി മറിഞ്ഞത്. നാല് പേര്‍ക്ക്  അന്ന് പരുക്കേറ്റു

നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. വാഹനങ്ങളിടിച്ച് സംരക്ഷണ ഭിത്തികള്‍ പോലും തകര്‍ന്ന റോഡില്‍ ഇനിയെപ്പോള്‍ വേണമെങ്കിലും അടുത്ത അപകടം ഉണ്ടാകാം.. അത് വലിയ ദുരന്തങ്ങള്‍ക്കും ഇടയാക്കും. റോഡ് സുരക്ഷ കൂട്ടാന്‍ അധികൃതര്‍ കണ്ണുതുറന്നേ മതിയാകൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

Thavukunnu Road accidents continue to pose a serious threat to motorists due to unscientific construction and the absence of proper safety barriers. :