cemetry-murder

കടം വാങ്ങിയ പണം തിരികെ നല്‍കാതിരുന്ന സഹപ്രവർത്തകന്റെ തല വെട്ടി മാറ്റി ശരീരഭാഗങ്ങൾ വെവ്വേറെ സ്ഥലങ്ങളിൽ തള്ളിയ ഒഡീഷ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂററ്റിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സചിത് കുമാർ നരേന്ദ്ര ബാൽ എന്നയാളാണ് ക്രൂര കൊലപാതകം നടത്തിയത്. 

കഴിഞ്ഞ ആറുമാസമായി ഇരുവരും ഒരേ പവർലൂം കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കൊല്ലപ്പെട്ടയാൾ സചിതിൽ നിന്ന് 30,000 രൂപ കടം വാങ്ങിയ ശേഷം തിരിച്ചുകൊടുക്കാൻ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. പ്രകോപിതനായ പ്രതി സഹപ്രവർത്തകനെ തലയറുത്ത് കൊല്ലുകയായിരുന്നു. 

നവംബർ 3-നാണ് ഗോട്‌ലവാഡി ജംഗ്ഷന് സമീപമുള്ള ശ്മശാനത്തിൽ തലയില്ലാത്ത, വസ്ത്രങ്ങളില്ലാത്ത മൃതദേഹം കണ്ടെത്തിയതായി പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സചിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ശ്മശാനത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള അൽകാപുരി റെയിൽവേ പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് വിച്ഛേദിക്കപ്പെട്ട തല പൊലീസ് കണ്ടെടുത്തു. സംഭവം നടന്നിട്ട് രണ്ട് ദിവസമായിക്കാണും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹവും തലയും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ENGLISH SUMMARY:

A native of Odisha was arrested by the Gujarat police in Surat for brutally decapitating his colleague and dumping his severed body parts in separate locations over an unpaid debt. The victim had reportedly borrowed ₹30,000 from the accused, Sachit Kumar Narendra Bal, six months ago and repeatedly refused to return the money. The horrific crime came to light on November 3, 2026, when local police discovered a headless, unclothed torso near a cemetery at Gotlawadi Junction. Based on details obtained during the interrogation of the suspect, law enforcement officers subsequently recovered the severed head from near a railway track three kilometers away.