hyderabad-police

Image credit: X Account/ Malkajgiri Police

TOPICS COVERED

വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളുടെ മറവിൽ സ്ത്രീകളിൽ നിന്ന് അണ്ഡം ശേഖരിച്ചിരുന്ന അന്തർസംസ്ഥാന റാക്കറ്റിനെ തകർത്ത് ഹൈദരാബാദ് പൊലീസ്. ഇത്തരത്തിലുള്ള അഞ്ചു കേന്ദ്രങ്ങളിൽ നിന്നായി എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 43 സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു. 

പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ദാരിദ്ര്യരായ സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഓരോ അണ്ഡദാന പ്രക്രിയയ്ക്കും 20,000 മുതൽ 30,000 രൂപ വരെ പ്രതിഫലം നൽകാം എന്ന് വാഗ്ദാനം ചെയ്താണ് ഏജന്റുമാർ വഴി ഇവരെ ഹൈദരാബാദിലേക്ക് കൊണ്ടുവന്നിരുന്നത്. തുടർന്ന് ഇവരെ വാടകവീടുകളിൽ താമസിപ്പിച്ച്, ഹോർമോൺ കുത്തിവയ്പ്പുകളും മരുന്നുകളും നൽകി വിവിധ ഐവിഎഫ് (IVF) കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയായിരുന്നു സംഘത്തിന്റെ രീതി.   

പൊലീസ് നടത്തിയ റെയ്ഡിൽ വന്ധ്യതാ ചികിത്സായ്ക്കായി ഉപയോഗിക്കുന്ന ഹ്യൂമോഗ് എച്ച്പി കുത്തിവയ്പ്പുകൾ, കൃത്രിമ പ്രൊജസ്റ്ററോൺ ഹോർമോൺ അടങ്ങിയ പ്രിമോലട്ട്, മെപ്രേറ്റ് ഗുളികകൾ, വൻതോതിലുള്ള മെഡിക്കൽ സാമഗ്രികൾ, വ്യാജരേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. അംഗീകൃത മേൽനോട്ടമോ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് പരിശോധനകളും പ്രക്രിയകളും നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു.

ENGLISH SUMMARY:

Interstate Egg Donation Racket Busted. Hyderabad police dismantled an interstate network operating under the guise of fertility clinics to illegally extract human eggs. and rescued 43 women.