• ഖത്തറിലും കേരളത്തിലും വ്യവസായ സ്ഥാപനങ്ങളുള്ള പ്രമുഖ കെഎംസിസി നേതാവിലേക്കും വ്യവസായിയിലേക്കും കവർച്ച കേസിന്റെ അന്വേഷണം നീളുന്നു.

ഖത്തര്‍ കെ.എം.സി.സി. കവര്‍ച്ചയില്‍ പ്രമുഖ വ്യവസായിക്കെതിരെ അന്വേഷണം. കേരളത്തിലും ഖത്തറിലും വ്യവസായ സ്ഥാപനങ്ങളുള്ള കെ.എം.എസി.സിയില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയുടെ പേര് കേസില്‍ അറസ്റ്റിലായ ബി.ജെ.പി. നേതാവിന്റെ മൊഴിയിലുണ്ട്. അതിനിടെ വ്യവസായിയെ കെ.എം.സി.സിയില്‍ നിന്നു പുറത്താക്കാനുള്ള നീക്കത്തിലാണ് ലീഗ് നേതൃത്വം. 

Also Read: ഖത്തറില്‍ 8 കോടിയുടെ കവർച്ച; ഒപ്പമുള്ളവര്‍ കുടുക്കി; നിരപരാധിയെന്ന് ബിജെപി നേതാവ്

നിലവില്‍ അറസ്റ്റിലായ ബി.ജെ.പി. പ്രാദേശിക നേതാവ് ബാലകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു മൂന്നു പേര്‍ കൂടി അന്വേഷണ പരിധിയിലെത്തിയത്. കേരളത്തിലും ഖത്തറിലും വ്യവസായ സ്ഥാപനങ്ങളുള്ള  കെ.എം.സി.സിയില്‍ വന്‍ സ്വാധീനവുമുള്ള വ്യവസായിയാണ് അന്വേഷണം നേരിടുന്നത്. ഇയാളെ കൂടാതെ കഴിഞ്ഞദിവസം പുറത്തായ ഫോണ്‍ റെക്കോര്‍ഡില്‍ പരാമര്‍ശിക്കുന്ന കമറു പയ്യോളി, ഹസൈനാര്‍ എന്നിവരും പ്രതിപട്ടികയിലെത്തും. 

Also Read: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത വ്യക്തമാക്കുന്ന കത്ത് പുറത്ത്; നടപടിയെടുക്കാതെ ആഭ്യന്തര സെക്രട്ടറി

കമറു പയ്യോളിയാണു കവര്‍ച്ചയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണു സൂചന. അതിനിടെ കേസിലെ പ്രതികള്‍ വിലപേശുന്ന കൂടുതല്‍ ശബ്ദ സന്ദേശങ്ങള്‍ പുറത്തായി. അറസ്റ്റിലായ ബാലകൃഷ്ണന്‍ മറ്റൊരാളുമായി ഒത്തുതീര്‍പ്പു സംബന്ധിച്ചു ഫോണില്‍ സംസാരിക്കുന്നതാണു പുറത്തുവന്നത്.

കേസിലെ ഒന്നാം പ്രതിയും ക്വട്ടേഷന്‍ സംഘത്തലവനുമായ ബോംബെ ഷാജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊയിലാണ്ടി കോടതി പരിഗണിക്കും. കേസിലെ ഗൂഡാലോചനയില്‍ അടക്കം പങ്കുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കും.അതേ സമയം കവര്‍ച്ചക്കേസില്‍  പ്രതികളായവരെ കെ.എംസി.സിയില്‍ നിന്നും ലീഗില്‍ നിന്നും പുറത്താക്കും. ഇന്നോ നാളയോ അതുസംബന്ധിച്ചു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ തീരുമാനമുണ്ടാകും.

ENGLISH SUMMARY:

The investigation into the multi-million Qatar KMCC office heist has taken a major turn, bringing a prominent businessman with influential ties in both Kerala and Qatar under police scanner. This development follows crucial disclosures made by the arrested local BJP leader and accused, Balakrishnan, regarding the involvement of key figures in the conspiracy. Meanwhile, the Indian Union Muslim League (IUML) leadership has initiated steps to expel the accused individuals from the party and KMCC. As audio leaks and financial bargain clips surface, police are rigorously opposing the anticipatory bail plea of the prime accused, Bombay Shaji, in the Koyilandy court.