crime-news

വീട്ടുകാര്‍ കണ്ടുപിടിച്ച ചെറുക്കനെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ച 19കാരിയായ മകളുടെ തലയ്ക്ക് വെടിവെച്ച് പിതാവ്. ഉത്തര്‍ പ്രദേശിലെ മെയിൻപുരിയില്‍ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പിതാവിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാസിയ എന്ന യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്.

സംഭവത്തില്‍ ഷാസിയയുടെ പിതാവ് അസിൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നതനുസരിച്ച് ഷാസിയ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഷാസിയയുടെ കുടുംബം ഈ ബന്ധത്തിനെതിരായിരുന്നു. തുടര്‍ന്ന് അസിൻ ഖാൻ നവംബര്‍ 19ന് മറ്റൊരാളുമായി ഷാസിയയുടെ വിവാഹം ഉറപ്പിച്ചു. 

എന്നാല്‍ ആ വിവാഹത്തിന് തനിക്ക് താല്‍പര്യമില്ലെന്നും സ്നേഹിച്ചയാളെ തന്നെ കല്യാണം കഴിക്കണമെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതില്‍ പ്രകോപിതനായ പിതാവ് ഷാസിയ ഉറങ്ങിക്കിടക്കവെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. 

വെടിവയ്പ്പ് ശബ്ദം കേട്ട് ഷാസിയയുടെ അമ്മ ഖുറുനിഷ മുറിയിലേക്ക് ഓടിയെത്തി പരിക്കേറ്റ മകളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഷാസിയയെ സൈഫായ് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഖുറുനിഷയുടെ പരാതിയില്‍ അസിൻ ഖാനതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. 

ENGLISH SUMMARY:

In Mainpuri, Uttar Pradesh, a 19-year-old woman named Shazia is in critical condition after her father, Asin Khan, allegedly shot her in the head for refusing an arranged marriage. The incident occurred on Monday night. According to police, Shazia was in a relationship with someone her family opposed, and her father had fixed her wedding to another man against her wishes. Enraged by her refusal, Asin Khan shot her while she was sleeping. Shazia's mother, Khurunisha, rushed her to the district hospital, and she was later transferred to Saifai Medical College due to severe injuries. Police have registered an FIR based on the mother's complaint and arrested the father.