അങ്കണവാടിയിൽ കുട്ടിയുടെ വസ്ത്രം കൊണ്ട് ഛർദിൽ തുടപ്പിച്ചെന്ന് പരാതി. പത്തനംതിട്ട പ്രമാടം പഞ്ചായത്തിലെ അങ്കണവാടിക്കെതിരെയാണ് പരാതി. കുട്ടികളോടുള്ള ടീച്ചറുടെ പെരുമാറ്റം മോശമാണെന്നും രക്ഷിതാക്കൾ പറയുന്നു. ഐസിഡിഎസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.

 

പത്തനംതിട്ട പ്രമാടം പഞ്ചായത്ത് വട്ടക്കാവ് വാർഡിലെ അങ്കണവാടിയിടെ വർക്കർക്ക് എതിരെയാണ് പരാതി. കഴിഞ്ഞയാഴ്ച ഒരു പെൺകുഞ്ഞ് പനിയെ തുടർന്ന് ഛർദിച്ചു. ഇത് കുഞ്ഞിൻറെ വസ്ത്രം അഴിപ്പിച്ച് കുഞ്ഞിനെക്കൊണ്ടു തുടപ്പിച്ചു എന്നാണ് പരാതി. നാട്ടിലുള്ള ചിലർ പറഞ്ഞാണ് വിവരം വീട്ടുകാർ അറിഞ്ഞത്. കുഞ്ഞിനോട് ചോദിച്ച് കാര്യം മനസിലാക്കി. അന്നത്തെ വസ്ത്രം വീട്ടിലുണ്ടെന്നും പരാതിക്കാരി പറയുന്നു

 

വർക്കറുടെ പെരുമാറ്റം മോശമാണെന്നും കുട്ടികൾക്ക് അങ്കണവാടിയിലേക്ക് പോകാൻ ഭയമാണെന്നും മറ്റൊരു കുട്ടിയുടെ അമ്മ പറയുന്നു. നേരത്തെ പത്ത് കുട്ടികൾ ഉണ്ടായിരുന്ന അങ്കണവാടിയിൽ ഇപ്പോൾ നാല് പേരായി ചുരുങ്ങി. ഒരു കുഞ്ഞിനെക്കൊണ്ട് തറ തുടപ്പിക്കുന്നത് തൻറെ മകളും കണ്ടു എന്നും ഈ അമ്മ പറയുന്നു.  ഉച്ചയ്ക്ക് ഉറങ്ങിയില്ലെങ്കിലും പലതരം ഭീഷണികളാണ്. 

 

എന്നാൽ ഹെൽപറോട് കുട്ടികൾക്ക് ഭയമില്ലെന്നും വീട്ടുകാർ പറയുന്നു. പരാതിയിൽ ചൈൽഡ് ഡെവലപ്മെന്റ് പ്രൊക്ട് ഓഫിസർ നേരിട്ടെത്തി അന്വേഷണം നടത്തിയെങ്കിലും നടപടി വൈകുകകയാണ്. വാർഡ് അംഗത്തിനും ഇതിൽ പരാതിയുണ്ട്

ENGLISH SUMMARY:

Malayala Manorama Online News reports a serious allegation against an anganwadi worker in Pathanamthitta where a sick child was allegedly forced to clean her own vomit with her clothes. Parents have filed a formal complaint with the ICDS, demanding immediate action against the misbehaving staff member.