മരിച്ച ദല്‍ജീതിന്‍റെ സുഹൃത്ത് (Right) Image Credit:  PTI

മരിച്ച ദല്‍ജീതിന്‍റെ സുഹൃത്ത് (Right) Image Credit: PTI

TOPICS COVERED

  • കൂട്ടുകാര്‍ക്കൊപ്പം ബാറിലെത്തിയതായിരുന്നു ദല്‍ജിത്. സംഘത്തിലൊരാള്‍ അടുത്തിരുന്ന യുവതിയുടെ മുഖത്തേക്ക് ബീയര്‍ തുപ്പി. ഇതേച്ചൊല്ലി തര്‍ക്കമായതോടെ ബൗണ്‍സര്‍മാര്‍ ഇടപെടുകയായിരുന്നു

നിശാക്ലബിലെത്തിയ യുവതിയുടെ മുഖത്തേക്ക് ബീയര്‍ തുപ്പിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ ബൗണ്‍സര്‍മാര്‍ തല്ലിക്കൊന്നു. ഡല്‍ഹിയിലെ സരായ് റൊഹില്ലയിലാണ് സംഭവം. രഘുവീര്‍സ്വദേശിയായ ദല്‍ജീത് (29) ആണ് മരിച്ചത്. ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു ദല്‍ജീത്.

കൂട്ടുകാര്‍ക്കൊപ്പം ബാറിലെത്തിയതായിരുന്നു ദല്‍ജിത്. സംഘത്തിലൊരാള്‍ അടുത്തിരുന്ന യുവതിയുടെ മുഖത്തേക്ക് ബീയര്‍ തുപ്പി. ഇതേച്ചൊല്ലി തര്‍ക്കമായതോടെ ബൗണ്‍സര്‍മാര്‍ ഇടപെടുകയായിരുന്നു. ദല്‍ജീതും സംഘവും മാപ്പു പറഞ്ഞുവെങ്കിലും സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങി. ബാറിലെ വെയ്റ്റര്‍മാര്‍ക്കൂടി ബൗണ്‍സര്‍മാര്‍ക്കൊപ്പം ചേര്‍ന്നതോടെ വടിയും കുപ്പികളും കൊണ്ടായി ആക്രമണം.

ഇറങ്ങിയോടാന്‍ ശ്രമിച്ച സംഘത്തെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് തല്ലുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദല്‍ജീതിനെ സുഹൃത്തുക്കള്‍ വീട്ടിലേക്ക് എത്തിച്ചുവെങ്കിലും കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. 

സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബാറിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

A 29-year-old man named Daljeet was allegedly beaten to death by bouncers following a dispute at a nightclub in Sarai Rohilla, Delhi. The altercation reportedly began when one of his friends spat beer on a woman's face, prompting an argument with the club staff. Although Daljeet and his friends allegedly apologised, the confrontation escalated, with bouncers and waiters reportedly attacking them with sticks and bottles and locking them inside a room.